പരിക്ക്, ഒക്ടോബർ അവസാനം വരെ പോഗ്ബ കളിക്കില്ല

കഴിഞ്ഞ വർഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീസൺ പ്രതിസന്ധിയിലാക്കിയ പരിക്ക് പുതിയ സീസണിലും മാഞ്ചസ്റ്ററിന്റെ വില്ലനായി എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ പരിക്കേറ്റ മാഞ്ചസ്റ്ററിന്റെ റെക്കോർഡ് സൈനിങ് പോൾ പോഗ്ബ ആറാഴ്ചയോളം കളം വിട്ടു നിൽക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.

ബാസെലിനെതിരെ ക്യാപ്റ്റൻ ആം ബാൻഡും അണിഞ്ഞ് ഇറങ്ങിയ പോഗ്ബയ്ക്ക് ആദ്യ പകുതിയിൽ തന്നെ പരിക്കേറ്റ് പുറത്തു പോകേണ്ടി വന്നിരുന്നു. ഹാംസ്ട്രിംഗ് ഇഞ്ച്വറി ആണ് പോഗ്ബയ്ക്ക് വില്ലനായത്. ഒക്ടോബറിൽ നടക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്-ലിവർപൂൾ ഡെർബി ഉൾപ്പെടെ മാഞ്ചസ്റ്ററിന്റെ പ്രധാനപ്പെട്ട എട്ടോളം മത്സരങ്ങൾ പോഗ്ബയ്ക്ക് നഷ്ടമായേക്കും.

ഞായറാഴ്ച എവർട്ടണെതിരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരം. പോഗ്ബയുടെ അഭാവത്തിൽ ഹെരേര വീണ്ടും സ്റ്റാർട്ടിംഗ് ലൈനപ്പിൽ തിരിച്ചെത്തും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial