പോഗ്ബയുടെ ഡാബ് ഗോൾ, ഗോളടിക്കും മുന്നേ ഡാബ് ചെയ്ത് ആഘോഷിച്ച് പോഗ്ബ

പോഗബയും ഡാബ് ചെയ്തുള്ള പോഗ്ബയുടെ ആഘോഷങ്ങളും പുതിയ കാര്യമല്ല. എന്നാൽ പോഗ്ബയുടെ പുതിയ ഡാബിംഗ് ഫുട്ബോൾ ലോകത്തെ തന്നെ ഞെട്ടിച്ചു. കൊളംബിയയിൽ യുവന്റസ് താരം കൊഡ്രാഡോ നടത്തിയ ചാരിറ്റി മത്സരത്തിലായിരുന്നു ഡാബ് ചെയ്തു കൊണ്ട് പോഗ്ബാ ഗോളടിച്ചത്.

കൊഡ്രാഡോ ടീമിനെതിരെ ഇറങ്ങിയ പോഗ്ബാ 82ാം മിനുറ്റിൽ ഗോളി ഡേവിഡ് ഒസ്പീനയെ കബളിപ്പിച്ച് പന്തുമായി ഗോൾ പോസ്റ്റിലേക്ക് മുന്നേറിയ പോഗ്ബ പന്തിനെ ഗോൾ വലയിലേക്ക് അയച്ചു കൊണ്ട് ഡാബ് ചെയ്യുക ആയിരുന്നു. മത്സരം 6-3 എന്ന സ്കോറിന് പോഗ്ബയുടെ ടീം ജയിച്ചു.

മാഞ്ച്സറ്ററിൽ ലിൻഗാഡുമൊത്തുള്ള പോഗ്ബാ ഡാബുകൾ നേരത്തെ തരംഗമായിരുന്നു. കാരിക്കിന്റെ ടെസ്റ്റിമോണിയൽ മത്സരത്തിനിടെ കാരിക്ക് തന്റെ മകനു വേണ്ടി ഡാബ് ചെയ്തതും പോഗ്ബാ തരംഗത്തിന്റെ ഭാഗമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial