Site icon Fanport

“പോഗ്ബ അർഹിക്കുന്ന പരിഗണന കിട്ടുന്നില്ല, ബാലൻ ഡി ഓർ നേടേണ്ട താരം”

പോൾ പോഗ്ബ അർഹിക്കുന്ന പരിഗണന താരത്തിന് ലഭിക്കുന്നില്ല എന്ന് ഫ്രഞ്ച് താരം ഗ്രീസ്മൻ. പോഗ്ബ ബാലൻ ഡി ഓർ ഒക്കെ വിജയിക്കേണ്ട അത്ര ടാലന്റുള്ള താരമാണെന്നും എന്നാൽ ഇപ്പോൾ വിഷമഘട്ടത്തിലാണ് താരൻ ഉള്ളതെന്നും ഗ്രീസ്മെൻ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിതിരികെ വന്നതു മുതൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ ആവാത്ത പോഗ്ബ കടുത്ത വിമർശനമാണ് വാങ്ങി കൂട്ടുന്നത്.

പോഗ്ബയുടെ ട്രാൻസ്ഫർ ഫീ കാരണം എല്ലാവരുടെയും ശ്രദ്ധ പോഗ്ബയിലാണെന്നും അത് താരത്തെ സമ്മർദത്തിലാക്കുന്നു എന്നും ഗ്രീസ്മെൻ പറഞ്ഞു. മാധ്യമങ് പോഗ്ബയോട് കാണിക്കുന്നത് ക്രൂരത ആണെന്നും ഗ്രീസ്മെൻ പറഞ്ഞു. പോഗ്ബ ഇതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് പോകണം. പോഗ്ബ കഠിനമായ പ്രവർത്തിക്കുന്ന താരമാണ്. അതുകൊണ്ട് തന്നെ പോഗ്ബ എത്തേണ്ട ഉയരത്തിൽ എത്തും എന്നും ഗ്രീസ്മെൻ പറഞ്ഞു.

Exit mobile version