പ്രീമിയർ ലീഗിന് പുറത്തും പ്രവർത്തിക്കാൻ തയ്യാറാണ് എന്ന് പോചടീനോ

മുൻ ടോട്ടനം പരിശീലകനായ പോചടീനോ താൻ പുതിയ ക്ലബിനായി കാത്തിരിക്കുക ആണ് എൻ വ്യക്തമാക്കി. സ്പർസ് പുറത്താക്കിയ ശേഷം ഇതുവരെ ഒരു ക്ലബിന്റെയും ചുമതല പോചടീനോ ഏറ്റെടുത്തിട്ടില്ല. പ്രീമിയർ ലീഗിലേക്ക് തന്നെ പോചടീനോ മടങ്ങി വരും എന്നാണ് പലരും കരുതുന്നത് എങ്കിലും താൻ എവിടെ പ്രവർത്തിക്കാനും തയ്യാറാണ് എന്ന് പോചടീനോ പറഞ്ഞു.

പ്രീമിയർ ലീഗാണ് തനിക്ക് യോജിക്കുന്നത്. എന്നാൽ പ്രീമിയർ ലീഗിന് പുറത്തും പ്രവർത്തിക്കാൻ താൻ ഒരുങ്ങിയിട്ടുണ്ട്. സീരി എ, ബുണ്ടസ് ലീഗ, ലാലിഗ എന്നിവയൊക്കെ മികച്ച ലീഗുകൾ ആണെന്നും പോചടീനോ പറഞ്ഞു. തനിക്ക് പറ്റിയ ഒരു ക്ലബിനെയും ക്ലബ് ഉടമയെയും ആണ് താൻ കാത്തു നിൽക്കുന്നത് എന്നും പോചടീനോ പറഞ്ഞു. കഴിഞ്ഞ സീസണിൽ ടോട്ടനത്തെ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ എത്തിക്കാൻ അദ്ദേഹത്തിനായിരുന്നു.

Exit mobile version