സംഭവിച്ചതിൽ ഏറ്റവും വലിയ കാര്യം രാജ്യത്തിന് വേണ്ടി കളിക്കുന്നത് എന്ന് അനസ്

- Advertisement -

തന്റെ ഫുട്ബോൾ കരിയറിൽ സംഭവിച്ച കാര്യങ്ങളിൽ ഏറ്റവും മികച്ചത് ഇന്ത്യൻ ജേഴ്സിയിൽ കളിക്കാൻ കഴിഞ്ഞതാണ് എന്ന് അനസ് എടത്തൊടിക. കിർഗിസ്ഥാനെതിരായ വിജയത്തിനു ശേഷം ഇന്നലെ ട്വിറ്ററിൽ എത്തിയാണ് അനസ് രാജ്യത്തിനു വേണ്ടി കളിക്കുന്നതിലെ സന്തോഷം പങ്കുവെച്ചത്.

നേരത്തെ ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സൈറ്റിനു നൽകിയ അഭിമുഖത്തിൽ തന്റെ പിതാവിന്റെ അസുഖത്തിനിടയിലും രാജ്യത്തിനു വേണ്ടി കളിക്കാൻ തീരുമാനിച്ചതിനെ കുറിച്ചും അനസ് പറഞ്ഞിരുന്നു. സന്ദേശ് ജിങ്കനുമൊത്ത് ഇന്ത്യയുടെ സെന്റർ ബാക്ക് പൊസിഷനിലെ സ്ഥിരം മുഖമായി അനസ് എടത്തൊടിക മാറുകയാണ്. തുർച്ചയായി മൂന്നു മത്സരങ്ങളിൽ അനസ്-ജിങ്കൻ കൂട്ടുകെട്ട് ഗോൾ വഴങ്ങിയിട്ടില്ല. കിർഗിസ്ഥാനെതിരെ അനസ് നടത്തിൽ ഗോൾ ലൈൻ രക്ഷപ്പെടുത്തലുകളും ശ്രദ്ധേയമായിരുന്നു.

ബെംഗളൂരുവിൽ ഇന്ത്യയുടെ കളി കാണാൻ അനസിന്റെ ആരാധകരുടെ വലിയ സംഘം തന്നെ അനസിന്റെ നാട്ടിൽ നിന്ന് എത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement