പ്രീമിയർ ലീഗ് : ലെസ്റ്ററിനും ന്യൂകാസിലിനും ജയം

- Advertisement -

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ ലെസ്റ്ററിനും, സൗത്താംപ്ടനും, ന്യൂ കാസിലിനും ബോൻന്മൗത് ടീമുകൾ ജയം കണ്ടു.

സെന്റ് ജെയിംസ് പാർക്കിൽ ക്രിസ്റ്റൽ പാലസിനെ നേരിട്ട റാഫാ ബെനീറ്റസിന്റെ ടീം കളി അവസാനിക്കാൻ 4 മിനുറ്റ് ബാക്കിയിരിക്കെ നേടിയ ഏക ഗോളിനാണ് ജയം കണ്ടത്. ചെൽസിയെ ഞെട്ടിച്ച ജയവുമായി എത്തിയ പാലസിന് പക്ഷെ ഇത്തവണ ഗോളൊന്നും കണ്ടെത്താനായില്ല. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ മൈക്കൽ മെറിനോയാണ് ന്യൂ കാസിലിന് ജയം സമ്മാനിച്ച ഗോൾ നേടിയത്. ജയത്തോടെ 14 പോയിന്റുമായി ന്യൂ കാസിൽ 6 ആം സ്ഥാനത്താണ്.

പരിശീലകൻ ക്രെയ്ഗ് ഷേക്സ്പിയറിനെ പുറത്താക്കിയ ശേഷം ആദ്യ മത്സരത്തിന് ഇറങ്ങിയ ലെസ്റ്റർ സിറ്റിക്ക് 1-2 ന്റെ ജയം. സ്വന്തം മൈതാനത്തിറങ്ങിയ സ്വാൻസിയെയാണ് അവർ തോൽപിച്ചത്. ആദ്യ പകുതിയിൽ സ്വാൻസി താരം ഫെർണാണ്ടസ് വഴങ്ങിയ സെൽഫ് ഗോളിൽ മുന്നിലെത്തിയ ലെസ്റ്റർ രണ്ടാം പകുതിയിൽ ശിൻജി ഒകസാക്കിയുടെ ഗോളിൽ ലീഡ് രണ്ടാക്കി. 56 ആം മിനുട്ടിൽ ആൾഫി മൗസൻ നേടിയ ഗോളിൽ സ്വാൻസി ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും പിന്നീടുള്ള സമയം സമനില ഗോൾ കണ്ടെത്താൻ പോൾ ക്ലെമന്റിന്റെ ടീമിനായില്ല. 9 പോയിന്റുള്ള ലെസ്റ്റർ 14 ആം സ്ഥാനത്തേക്ക് ഉയർന്നു, 8 പോയിന്റുള്ള സ്വാൻസി 15 ആം സ്ഥാനത്താണ്.

85 മിനുറ്റ് പ്രതിരോധിച്ച വെസ്റ്റ് ബ്രോമിനെ അത്ഭുദ ഗോളിൽ കീഴടക്കി സോഫിയാനെ ബൗഫൽ സൗത്താംപ്ടന് വിജയം സമ്മാനിച്ചു. നിരവധി അവസരങ്ങൾ സൃഷ്ടിച്ചിട്ടും വെസ്റ്റ് ബ്രോം പ്രതിരോധം മറികടകാനാവാതെ വിഷമിച്ചിരിക്കെ 81 ആം മിനുട്ടിൽ ബൗഫലിനെ ഇറക്കിയ സൈന്റ്‌സ് പരിശീലകൻ പല്ലേഗ്രിനോയുടെ തീരുമാനം അവർക്ക് ജയം സമ്മാനിക്കുകയായിരുന്നു.

ഇന്നലെ സ്റ്റോക്കിനെ അവരുടെ മൈതാനത്ത് തകർത്തു ബോൻന്മൗത് നും ജയം. അവർക്കായി സർമാൻ, സ്റ്റാനിസ്‌ലാസ് എന്നിവർ ഗോൾ നേടിയപ്പോൾ ഡിയോഫിന്റെ വകയായിരുന്നു സ്റ്റോക്കിന്റെ ആശ്വാസ ഗോൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement