പിർലോയുടെ ഫെയർവെൽ മാച്ചിന് കളമൊരുങ്ങി

- Advertisement -

ഇറ്റാലിയൻ ഇതിഹാസ താരം ആന്ദ്രേ പിർലോയുടെ ഫെയർവെൽ മാച്ചിന് കളമൊരുങ്ങി. 2015ൽ യുവന്റസ് വിട്ട പിർളോ രണ്ടു വർഷമായി എം എൽ എസ് ക്ലബായ ന്യൂയോർക്ക് സിറ്റിയിൽ കഴിക്കുകയായിരുന്നു. അമേരിക്കൻ സീസൺ കഴിയുന്നതോടെയാണ് പിർലോ ഫുട്ബോളിൽ നിന്നും വിരമിചിരുന്നു. സാൻ സിറോയിൽ May 21.നു ഫെയർവെൽ മത്സരം നടക്കും. ഫുട്ബോൾ ഇതിഹാസങ്ങളായ റൊണാൾഡോ,റൊണാൾഡീഞ്ഞ്യോ, ഫ്രാങ്ക് ലാംപാർഡ്, അലെസ്സാൻഡ്രോ ഡെൽ പിയറോ, ക്ലാരേൻസ് സീഡോർഫ് തുടങ്ങിയവർ മത്സരത്തിൽ ബൂട്ടണിയും.

38കാരനായ പിർളോ ഇറ്റാലിയൻ ഫുട്ബോളിന്റെ അവിഭാജ്യ ഘടകമായിരുന്നു. ഇറ്റലിയിലെ മികച്ച ക്ലബുകളായ ഇന്ററിനും എസി മിലാനും യുവന്റസിനും ബൂട്ടുകെട്ടിയിട്ടുള്ള പിർളോ 6 തവണ ഇറ്റാലിയൻ ലീഗ് കിരീടം നേടിയിട്ടുണ്ട്. അതിൽ നാലു തവണയും യുവന്റസിന്റെ കൂടെ ആയിരുന്നു പിർളോയുടെ ലീഗ് നേട്ടം.മിലാന്റെ ജേഴ്സിയിൽ 2003ലും 2007ലും ചാമ്പ്യൻസ്ലീഗും പിർളോ നേടിയിട്ടുണ്ട്. ഇറ്റലിയുടെ 2006 ലോകകപ്പ് വിജയത്തിലും ഈ മിഡ്ഫീൽഡിന്റെ രാജാവുണ്ടായിരുന്നു. ലോങ്ങ് റേഞ്ച് പാസുകളിൽ പിർളോയ്ക്കുള്ള മികവ് ലോകഫുട്ബോളിൽ തന്നെ വളരെ ചുരുക്കം പേർക്കേ ഉണ്ടായിരുന്നുള്ളൂ. 2006 ലോകകപ്പ് ഫൈനലിലെ മാൻ ഓഫ് ദി മാച്ചും ആ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ അവസരം ഒരുക്കിയതും പിർളോ ആയിരുന്നു.

ഫെയർവെൽ മാച്ചിലെ താരങ്ങൾ

ഗോൾകീപ്പേഴ്‌സ് : Gianluigi Buffon, Dida, Marco Storari, Christian Abbiati

ഡിഫെൻഡേർസ്: Daniele Adani, Andrea Barzagli, Daniele Bonera, Leonardo Bonucci, Fabio Cannavaro, Cafu, Giorgio Chiellini, Billy Costacurta, Giuseppe Favalli, Ciro Ferrara, Fabio Grosso, Jankulovski, Kakha Kaladze, Stephan Lichtsteiner, Paolo Maldini, Marco Materazzi, Alessandro Nesta, Massimo Oddo, Serginho, Dario Simic, Gianluca Zambrotta

മിഡ്‌ഫീൽഡേഴ്‌സ്: Demetrio Albertini, Massimo Ambrosini, Roberto Baronio, Cristian Brocchi, Mauro German Camoranesi, Daniele De Rossi, Alessandro Diamanti, Gennaro Gattuso, Leonardo, Claudio Marchisio, Simone Pepe, Simone Perrotta, Manuel Rui Costa, Clarence Seedorf, Marco Verratti, Aimo Diana, Frank Lampard

ഫോർവേഡ്സ് : Andriy Shevchenko, Ronaldo, Ronaldinho, Alessandro Del Piero, Luca Toni, Francesco Totti, Vincenzo Iaquinta, Alberto Gilardino, Filippo Inzaghi, Marco Borriello, Antonio Cassano, Hernan Crespo, Alessandro Matri, Alexandre Pato, Fabio Quagliarella, Nicola Ventola, Christian Vieri

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement