മാൻചിനിയുടെ സ്റ്റാഫിലേക്ക് പിർലോ വരുന്നു ?

- Advertisement -

ഇറ്റാലിയൻ ഇതിഹാസ താരം ആന്ദ്രേ പിർലോ റോബേർട്ടോ മാൻചിനിയുടെ സ്റ്റാഫിലേക്ക്. ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഇറ്റലിയുടെ കോച്ചായി ചുമതലയേറ്റ മുൻ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ റോബേർട്ടോ മാൻചിനിയുടെ കോച്ചിങ് സ്റ്റാഫായി പിർലോ ഇറ്റലിയിൽ തിരിച്ചെത്തും. ഇപ്പോൾ ലോകകപ്പ് യോഗ്യത ലഭിക്കാതെ നിറം മങ്ങിയിരിക്കുന്ന ഇറ്റലിയെ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടു വരികയാണ് മാൻചിനിയുടെ ദൗത്യം. മിഡ്ഫീൽഡിന്റെ രാജാവായി അറിയപ്പെടുന്ന പിർലോയുടെ വരവ് ടീമിന് ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.

38കാരനായ പിർളോ ഇറ്റാലിയൻ ഫുട്ബോളിന്റെ അവിഭാജ്യ ഘടകമായിരുന്നു. ഇറ്റലിയിലെ മികച്ച ക്ലബുകളായ ഇന്ററിനും എസി മിലാനും യുവന്റസിനും ബൂട്ടുകെട്ടിയിട്ടുള്ള പിർളോ 6 തവണ ഇറ്റാലിയൻ ലീഗ് കിരീടം നേടിയിട്ടുണ്ട്. അതിൽ നാലു തവണയും യുവന്റസിന്റെ കൂടെ ആയിരുന്നു പിർളോയുടെ ലീഗ് നേട്ടം.മിലാന്റെ ജേഴ്സിയിൽ 2003ലും 2007ലും ചാമ്പ്യൻസ്ലീഗും പിർളോ നേടിയിട്ടുണ്ട്.  2006 ലോകകപ്പ് ഫൈനലിലെ മാൻ ഓഫ് ദി മാച്ചും ആ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ അവസരം ഒരുക്കിയതും പിർളോ ആയിരുന്നു.

മാൻചിനിയുടെ ആദ്യ രാജ്യാന്തര ചുമതലയാണിത്. നേരത്തെ മാഞ്ചസ്റ്റർ സിറ്റി, ഇന്റർ മിലാൻ, ഗാലറ്റസറെ, സെനിറ്റ് സെന്റ് പീറ്റ്സ്ബർഗ് തുടങ്ങിയ ടീമുകളെ മാൻചിനി പരിശീലിപ്പിച്ചിട്ടുണ്ട്. 2015ൽ യുവന്റസ് വിട്ട പിർളോ രണ്ടു വർഷമായി എം എൽ എസ് ക്ലബായ ന്യൂയോർക്ക് സിറ്റിയിൽ കഴിക്കുകയായിരുന്നു. അമേരിക്കൻ സീസൺ കഴിഞ്ഞതോടെയാണ് പിർലോ ഫുട്ബോളിൽ നിന്നും വിരമിച്ചത്. സാൻ സിറോയിൽ May 21.നു പിർലോയുടെ ഫെയർവെൽ മത്സരം നടക്കാനിരിക്കെയാണ് ഇറ്റലിയിലേക്ക് മടങ്ങുന്നതിനെക്കുറിച്ചുള്ള വാർത്തകൾ വരുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement