കോച്ചിങ് കരിയർ ആരംഭിക്കാൻ ഇതിഹാസ താരങ്ങൾ

- Advertisement -

ഫുട്ബോൾ ഇതിഹാസങ്ങൾ ഇനി കോച്ചിങ് കരിയറിലേക്ക്. ആന്ദ്രേ പിർലോ, ഡാനിയേല ബൊനേര, ആൽബർട്ടോ ഗിലാർഡിനോ, തിയാഗോ മൊട്ട, പൗലോ കന്നവരോ, ഗബ്രിയേൽ ബാറ്റിസ്ട്യുട്ട എന്നിവരാണ് FIGC കോച്ചിങ് കോഴ്സ് ആരംഭിച്ചത്. മുൻ പ്രൊഫഷണൽ താരങ്ങൾക്ക് മാത്രമായിട്ടാണ് FIGC കോച്ചിങ് കോഴ്സിൽ പങ്കെടുക്കാനാവു. യൂത്ത് ടീം കോച്ചാവാനും അല്ലെങ്കിൽ മൂന്നാം ഡിവിഷൻ, രണ്ടാം ഡിവിഷൻ ടീമുകളെ പരിശീലിപ്പിക്കാനോ അല്ലെങ്കിൽ പ്രീമിയർ ഡിവിഷൻ ക്ലബ്ബിൽ അസിസ്റ്റന്റ് കോച്ചാവാനോ യുവേഫ എ, യുവേഫ ബി കോച്ചിങ് ബാഡ്ജുകൾ കൊണ്ട് സാധിക്കും.

2006 ലെ ലോകകപ്പ് ജേതാക്കളായ പിർലോയും ആൽബർട്ടോ ഗിലാർഡിനോയും ബാഡ്ജിനായി തയ്യാറെടുക്കുന്ന താരനിരയിൽ ഉൾപ്പെട്ടിട്ടുണ്ട്. ജൂലൈ 19 വരെയാണ് കോഴ്‌സിന്റെ ദൈർഘ്യം. ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഇറ്റലിയുടെ കോച്ചായി ചുമതലയേറ്റ മുൻ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ റോബേർട്ടോ മാൻചിനിയുടെ കോച്ചിങ് സ്റ്റാഫായി പിർലോ ഇറ്റലിയിൽ തിരിച്ചെത്തും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement