സീസൺ അവസാനത്തോടെ കളി നിർത്താനൊരുങ്ങി ജർമ്മൻ ഇതിഹാസം ഫിലിപ് ലാം

ഈ സീസൺ അവസാനിക്കുന്നതോടെ ഫുട്ബോൾ കരിയറിനോട് വിട വാങ്ങുമെന്ന സൂചന നൽകി ബയേൺ മ്യുണിച് ക്യാപ്റ്റ്യൻ ഫിലിപ്പ് ലാം. ബയേൺ മ്യൂണിച് യൂത്ത് അകാദമിയിലൂടെ ഫൂട്ബോളിലെത്തിയ ലാം ക്ലബ്ബിനായി ഇതുവരെ 501 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2014 ലോകക്കപ്പോടെ ലാം തന്റെ രാജ്യാന്തര കരിയറും അവസാനിപ്പിച്ചിരുന്നു.

ജർമ്മൻ ചാംപ്യന്മാർക്കൊപ്പം 7 ബുണ്ടസ് ലീഗ കിരീടവും 1 ചാമ്പ്യൻസ് ലീഗ് കിരീടവും നേടിയ ലാം 2014 ലോകകപ്പ് നേടിയ ജർമ്മൻ ടീമിനെയും നയിച്ചിരുന്നു. 33 വയസ്സുകാരനായ ലാം പക്ഷെ തന്റെ ഭാവി പരിപാടികളെ കുറിച്ച് സൂചനകളൊന്നും നൽകിയിട്ടില്ല. വോൾക്സ് ബെർഗിനെതിരായ ജർമ്മൻ കപ്പ് ജയത്തിന്‌ ശേഷം മാധ്യമ പ്രവർത്തകരെ കണ്ടപ്പോഴാണ് ലാം താൻ സീസൺ അവസാനത്തോടെ കളി മതിയാക്കുകയാണെന്നു പ്രഖ്യാപിച്ചത്.

ലോകത്തിലെ തന്നെ മികച്ച ഫുൾ ബാക്കുകളിൽ ഒരാളായ ലാം പ്രകടനത്തിലെ സ്ഥിരതയുടെയും, മാന്യതയുടെയും പേരിൽ പ്രസിദ്ധനാണ്, അത്യാവശ്യ ഘട്ടങ്ങളിൽ മിഡ്ഫീൽഡർ റോളിലും തിളങ്ങിയ ലാം 113 മത്സരങ്ങളിൽ ജർമനിക്ക് വേണ്ടി കളത്തിലിറങ്ങി.

Previous articleസൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ ജൈത്ര യാത്ര, സൂപ്പർ 13!!
Next articleഎടപ്പാളിൽ സെമി നാളെ മുതൽ, മുസാഫിർ എഫ് സി അൽ മദീന മെഡിഗാഡ് അരീക്കോടിനെതിരെ