ബി.ബി.സി യങ് സ്‌പോര്‍ട്‌സ് പേഴ്‌സണാലിറ്റി അവാര്‍ഡ് ഫിലിപ്പ് ഫൂഡന്

- Advertisement -

മാഞ്ചസ്റ്റര്‍ സിറ്റിയുടെയും ഇംഗ്ലണ്ടിന്റെയും മധ്യനിരതാരം താരം ഫിലിപ്പ് ഫൂഡനെ ബി.ബി.സിയുടെ യങ് സ്‌പോര്‍ട്‌സ് പേഴ്‌സണാലിറ്റിയായി തിരഞ്ഞെടുത്തു. പതിനെഴ് വയസ്സുള്ള ഈ ഇംഗ്ലണ്ട് യുവ താരം ഈ വര്‍ഷം ഇന്ത്യയിൽ നടന്ന അണ്ടര്‍ 17 ലോകകപ്പില്‍ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അണ്ടർ 17 ലോകകപ്പ് ഫൈനലിൽ സ്പെയിനിനെ ഇംഗ്ലണ്ട് 5-2ന് തോൽപ്പിച്ചപ്പോൾ 2 ഗോൾ ഫൂഡന്റെ വകയായിരുന്നു.

ആ കളിയുടെ മികവ് ഈ യുവ താരത്തെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സീനിയര്‍ ടീമില്‍ ചാമ്പ്യന്‍സ് ലീഗ് ടീമിൽ കളിക്കാനും അർഹനാക്കിയിരുന്നു. നിലവിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഒരു പ്രീമിയർ ലീഗ് മത്സരവും രണ്ട് യൂറോപ്പ്യൻ മത്സരവും കളിച്ചിട്ടുണ്ട്.  സീനിയർ ടീമിന് വേണ്ടി ഇതുവരെ ഗോളുകളോന്നും നേടിയിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement