ഫിൽ നെവിൽ ഇംഗ്ലണ്ട് വനിത ദേശീയ ടീം പരിശീലകൻ

ഫിൽ നെവിൽ ഇംഗ്ലണ്ട് വനിതാ ടീം പരിശീലകനായി നിയമിതനായി. 41 കാരനായ നെവിൽ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമാണ്. സഹ പരിശീലകനായി മാഞ്ചസ്റ്റർ യുണൈറ്റഡ്, വലസിയ ടീമുകളിൽ പ്രവർത്തിച്ച നെവില്ലേ എവർട്ടന് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം ഗാരി നേവില്ലെയുടെ ഇളയ സഹോദരനാണ് ഫിൽ.

ഫിൽ നെവിൽ, ഗാരി നെവിൽ, ഗിഗ്സ്, സ്കോൽസ് എന്നിവരുടെ ഉടമസ്ഥതയിൽ ഉള്ള സാൽഫോഡ് സിറ്റിയെ ഒരു മത്സരത്തിൽ പരിശീലിപ്പിച്ചത് മാത്രമാണ് സീനിയർ കോച് എന്ന നിലയിൽ നെവിലിന്റെ അനുഭവസമ്പത്ത്. 2019 ലോകകപ്പിന് ടീമിനെ തയ്യാറെടുപ്പിക്കുക എന്നതാവും നെവില്ലേ നേരിടുന്ന പ്രധാന വെല്ലുവിളി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version