Site icon Fanport

ഫിൽ ജോൺസ് 32ആം വയസ്സിൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് ഫിൽ ജോൺസ് ഫുട്ബോളിൽ നിന്ന് വിരമിച്ചു. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട ശേഷം ഫിൽ ജോൺസ് വേറെ ക്ലബിൽ ഒന്നും ചേർന്നിരുന്നില്ല. താൻ ഇനി കോച്ച് ആവാൻ ശ്രമിക്കും എന്ന് ഫിൽ ജോൺസ് പറഞ്ഞു.

ഫിൽ ജോൺസ് 23 05 16 11 44 34 482

നിരന്തരം പരിക്ക് വേട്ടയാടിയതിനാൽ താരത്തിന് അവസാന വർഷങ്ങളിൽ ഒന്നും ഫുട്ബോൾ കളിക്കാൻ ആയിരുന്നില്ല. 2011 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ടായിരുന്നു.

യുണൈറ്റഡിനൊപ്പം ഒരു ലീഗ് കിരീടം നേടിയിട്ടുണ്ട്. 170 മത്സരങ്ങളോളം യുണൈറ്റഡിനായി കളിച്ചു. ഇംഗ്ലണ്ടിനായി രണ്ട് ലോകകപ്പിലും ഫിൽ ജോൺസ് കളിച്ചിട്ടുണ്ട്.

Exit mobile version