ഫിൽ ജോൺസിനും പരിക്ക്, മാഞ്ചസ്റ്റർ യുണൈറ്റഡിന് വൻ തിരിച്ചടി

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിക്കേറ്റവരുടെ ലിസ്റ്റിലേക്ക് ഫിൽ ജോൺസ് കൂടെ ചേർന്നിരിക്കുന്നു. ഇന്നലെ ഇംഗ്ലണ്ടും ജെർമ്മനിയും തമ്മിൽ നടന്ന സൗഹൃദ മത്സരത്തിലാണ് ജോൺസിന് പരിക്കേറ്റത്. ഗ്രോയിന് ഇഞ്ച്വറി ആണെന്നാണ് വിലയിരുത്തൽ. 25 മിനുട്ടിലനകം തന്നെ പരിക്കേറ്റ ജോൺസ് ഇന്നലെ കളം വിട്ടിരുന്നു.

ജർമ്മനിക്കെതിരെ നടത്തിയ ഒരു ഗോൾ ലൈൻ ക്ലിയറൻസിനിടെയാണ് ജോൺസിന് പരിക്കേറ്റത്. കളി തുടങ്ങും മുമ്പ് തന്നെ പരിക്കേറ്റിരുന്ന ജോൺസിനെ സൗഹൃദ മത്സരത്തിൽ കളിപ്പിച്ചതിന് ഇംഗ്ലീഷ് കോച്ച് സൗത്ഗേറ്റിനെതിരെ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. ഇടക്കിടെ പരിക്കേൽക്കുന്ന ജോൺസിനെ പരിക്കിൽ നിന്ന് രക്ഷിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രത്യേകം ശ്രദ്ധിച്ച് വരികയായിരുന്നു.

 

എന്നാൽ പരിക്ക് സാരമുള്ളതല്ല എന്ന് ഇംഗ്ലീഷ് കോച്ച് മത്സരത്തിനു ശേഷം പറഞ്ഞു. പക്ഷെ ഇംഗ്ലണ്ട് ബ്രസീൽ മത്സരം വരെ‌ ജോൺസ് ടീമിനൊപ്പം തുടരുമെന്ന കാര്യത്തിൽ സൗത്ഗേറ്റ് ഉറപ്പു നൽകിയില്ല. ഇന്നലെ ജർമനി ഇംഗ്ലണ്ട് മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.

ജോൺസിന് കൂടെ പരിക്കേറ്റതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിക്ക് ലിസ്റ്റ് കൂടി‌‌. മൈക്കിൾ കാരിക്ക്, പോഗ്ബ, റോഹൊ, ഇബ്രാഹിമോവിച് തുടങ്ങി മാഞ്ചസ്റ്ററിന്റെ വലിയ നിരതന്നെ പരിക്കിന്റെ പിടിയിലാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement