Site icon Fanport

പെറുവിനെതിരെ ഉറുഗ്വേയ്ക്ക് വിജയം

ഇന്ന് പുലർച്ചെ നടന്ന സൗഹൃദ മത്സരത്തിൽ ഉറുഗ്വേയ്ക് വിജയം. ലാറ്റിനമേരിക്കൻ ടീം തന്നെ ആയ പെറുവിനെ ആയിരുന്നു ഉറുഗ്വേ ഇന്ന് നേരിട്ടത്. മത്സരം എതിരില്ലാത്ത ഒരു ഗോളിനാണ് ഉറുഗ്വേ വിജയിച്ചത്. ഗോഡിൻ-ജിമിനെസ് സെന്റർ ബാക്ക് കൂട്ടുകെട്ട് തിരികെയെത്തിയ മത്സരത്തിൽ ഒരു ഷോട്ട് ടാർഗറ്റിലേക്ക് തൊടുക്കാൻ വരെ ഉറുഗ്വേ പെറുവിനെ വിട്ടില്ല.

റയൽ മാഡ്രിഡ് മധ്യനിര താരം വാല്വെർഡെയും ആഴ്സണൽ താരം ടൊറേരയും ഇന്ന് ഉറുഗ്വേയ്ക്ക് വേണ്ടി ഗംഭീര പ്രകടനം കാഴ്ചവെച്ചു. 19കാരനായ ബ്രയൻ റോഡ്രിഗസ് ആണ് ഉറുഗ്വേയ്ക്ക് വേണ്ടി വിജയ ഗോൾ നേടിയത്. സുവാരസ് കവാനി എന്നിവർ ഒന്നും ഇല്ലാതെ ആയിരുന്നു ഉറുഗ്വേ ഇന്ന് ഇറങ്ങിയത്.

Exit mobile version