Site icon Fanport

പെറു ക്യാപ്റ്റൻ ഗുറേറൊയ്ക്ക് വീണ്ടും വിലക്ക്

പെറു രാജ്യാന്തര ടീം ക്യാപ്റ്റൻ പോളോ ഗുറേറോയുടെ വിലക്ക് മരവിപ്പിച്ച തീരുമാനം റദ്ദാക്കി. ഇനി അദ്ദേഹത്തിന് വിലക്ക് കാലാവധി കഴിയുന്നത് വരെ കളിക്കാനാകില്ല. മയക്കു മരുന്ന് ഉപയോഗിച്ചതിനായിരുന്നു ഗുറേറോ നേരത്തെ വിലക്ക് നേരിട്ടത്. ലോകകപ്പ് സമയത്ത് ആ വിലക്ക് താൽക്കാലികമായി മരവിപ്പിച്ചിരുന്നു. ആ തീരുമാനമാണ് സ്വിസ് കോടതി ഇപ്പോൾ റദ്ദാക്കിയത്.

ഇനി 2019ൽ മാത്രമെ ഗുറേറോയ്ക്ക് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാൻ പറ്റൂ. കഴിഞ്ഞ ആഴ്ച ബ്രസീലിയൻ ക്ലബായ ഇന്റനാസണലിൽ ചേരാൻ ഗുറേറോ തീരുമാനിച്ചിരുന്നു. ഇതുവരെ ബ്രസീലിലെ തന്നെ ഫ്ലമെംഗോ ക്ലബിന്റെ താരമായിരുന്ന ഗുറേറോ.

ഇന്റനാസണലുമായി 3 വർഷത്തെ കരാറിലാണ് എത്തിയത്‌. അതിൽ ആദ്യ ഒരു വർഷം വിലക്കിൽ നഷ്ടമായേക്കും. 2015 മുതൽ ഫ്ലമംഗോയ്ക്കായി ഗുറേറോ കളിക്കുന്നുണ്ട്. മുമ്പ് കൊറിയന്തോസിനായും കളിച്ചിട്ടുണ്ട്.

Exit mobile version