
മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമെന്നുള്ള അഭ്യൂഹങ്ങളെ തള്ളി ബ്രസീലിയൻ യുവതാരം ആൻഡ്രിയസ് പെരേര. ഈ സീസണിൽ സ്പാനിശ് ക്ലബായ വലൻസിയയിൽ ലോണിൽ കളിക്കുന്ന താരം യുണൈറ്റ്ഡ് വിട്ടുപോകുമെന്നും ഹോസെ മൗറീന്യോയുമായി താരത്തിന് അഭിപ്രായ വ്യത്യാസമുണ്ടെന്നും നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. ഇതിനെയാണ് താരം തന്നെ നേരിട്ടെത്തി നിഷേധിച്ചിരിക്കുന്നത്.
മൗറീന്യോയുമായി മികച്ച ബന്ധമാണെന്നും താൻ ഇപ്പോഴും യുണൈറ്റഡിന്റെ കളിക്കാരൻ തന്നെയാണെന്നും പെരേര പറഞ്ഞു. 2020 വരെ തനിക്ക് ഓൾഡ്ട്രാഫോർഡിൽ കരാറുണ്ട്. അത്രയും കാലം യുണൈറ്റഡിൽ തന്നെ നിന്ന് അവിടെ തന്നെ തന്റെ കരിയറിന്റെ ഉയർച്ചയിൽ എത്തുകയാണ് ആഗ്രഹം എന്നും പെരേര പറഞ്ഞു. വലൻസിയയിൽ 20ൽ അധികം മത്സരം ഇതിനകം തന്നെ ഈ സീസണിൽ കളിച്ച താരം മികച്ച ഫോമിലാണ് ഇപ്പോൾ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial