പെപ്പെ ഇനി ടർക്കിഷ് ചാമ്പ്യന്മാരോടൊപ്പം

- Advertisement -

റയൽ മാഡ്രിഡിന്റെ പ്രതിരോധതാരം പെപ്പെ തുർക്കിയിലെ ചാമ്പ്യന്മാരായ ബെസിക്റ്റാസുമായി രണ്ട് വർഷത്തെ കരാറിൽ ഏർപ്പെട്ടു. ജൂൺ മുപ്പതിന് റയലുമായുള്ള കരാർ തീർന്നതിനു ശേഷം പെപ്പെയുടെ കാര്യത്തിൽ ഒട്ടേറെ ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. നിലവിലെ സൂപ്പർ ലീഗ് ചാമ്പ്യന്മാരായ ബ്ലാക്ക് ഈഗിൾസിന്റെ കൂടെ 2019 വരെ പെപ്പെ തുടരും.

34 കാരനായ പെപ്പെ റയലിന്റെ കൂടെ ചാമ്പ്യൻസ് ലീഗും സ്പാനിഷ് ലീഗും കോപ്പ ഡെൽ റേയും നേടിയിട്ടുണ്ട്. പോർച്ചുഗീസ് പ്രതിരോധ ഭടനായ പെപ്പെ 2016ൽ യൂറോ നേടിയ ടീമിൽ അംഗം കൂടിയാണ്. തുർക്കിയിൽ പെപ്പെ ഒറ്റയ്ക്കല്ല. പോർച്ചുഗീസ് നാഷണൽ ടീം അംഗം കൂടിയായ റിക്കാർഡോ ക്വാരെസ്മ ബെസിക്റ്റാസിൽ പെപ്പെയ്ക്ക് കൂട്ടായുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement