യായ ടൂറെയുടെ വംശീയ അധിക്ഷേപ ആരോപണം കള്ളമാണെന്ന് ഗ്വാർഡിയോള

- Advertisement -

കറുത്ത വർഗക്കാർക്കെതിരെ വിവേചനം കാട്ടിയെന്ന യായ ടൂറെയുടെ ആരോപണത്തിന് മറുപടിയുമായി മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള രംഗത്ത്. ടൂറെയുടെ ആരോപണങ്ങൾ കള്ളമാണെന്ന് പറഞ്ഞ ഗ്വാർഡിയോള അത് ടൂറെക്ക് അറിയാമെന്നും പറഞ്ഞു. ഈ സീസണിന്റെ അവസാനത്തോടെ മാഞ്ചസ്റ്റർ സിറ്റി വിട്ട ടൂറെ സിറ്റിയിലും ബാഴ്‌സലോണയിലും രണ്ടു വർഷം വീതം ഗ്വാർഡിയോളക്ക് കീഴിൽ കളിച്ചിട്ടുണ്ട്.

“അതൊരു കളവാണ്, അത് ടൂറെക്ക് അറിയാം, ഞങ്ങൾ ഒരുമിച്ച് രണ്ടു വർഷമുണ്ടായിരുന്നു. ഇപ്പോഴാണ് ഇത് പറയുന്നത്. ടൂറെ എന്നോട് മുഖമുഖം ഇത് പറഞ്ഞിട്ടില്ല” ഗ്വാർഡിയോള പറഞ്ഞു.

ആഫ്രിക്കൻ താരങ്ങളെ മറ്റൊരു താരത്തിലാണ് പെപ് ഗ്വാർഡിയോള കാണുന്നതെന്ന് പറഞ്ഞാണ് ടൂറെ വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഗ്വാർഡിയോളയുടെ ടീമിൽ ഒരു ദിവസം 5 ആഫ്രിക്കൻ കളിക്കാർ കളിച്ചാൽ ഞാൻ ആ ദിവസം ഗ്വാർഡിയോളക്ക് കേക്ക് അയച്ചു കൊടുക്കുമെന്നും ടൂറെ പറഞ്ഞിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement