Site icon Fanport

“പെപ് നല്ല പരിശീലകൻ, പക്ഷെ വ്യക്തി എന്ന നിലയിൽ ഇഷ്ടമല്ല”

മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയ്ക്ക് എതിരെ വിമർശനവുമായി കാമറൂൺ ഇതിഹാസം സാമുവൽ എറ്റു. ഗ്വാർഡിയോള മികച്ച പരിശീലകനാണെന്നും അദ്ദേഹത്തിന്റെ കീഴിൽ താൻ മികച്ച കളിക്കാരനായി മാറി എന്നും പറഞ്ഞ എറ്റു പക്ഷെ ഗ്വാർഡിയോള മികച്ച വ്യക്തിത്വം ഉള്ള ആളല്ല എന്ന് പറഞ്ഞു. ഒരു വ്യക്തി എന്ന നിലയിൽ തനിക്ക് ഗ്വാർഡിയോളയെ ഇഷ്ടമല്ല എന്നും എറ്റു പറഞ്ഞു.

അദ്ദേഹമാണ് ഇപ്പോൾ ഏറ്റവും മികച്ച കോച്ചെന്നും എന്നാൽ ഇപ്പോഴും അദ്ദേഹം പരാജയപ്പെടുന്നുണ്ട് എന്നും എറ്റു പറഞ്ഞു. താരങ്ങളെ നല്ല രീതിയിൽ നോക്കുന്നതിൽ ഏറ്റവും മികവ് മൗറീനോയ്ക്ക് ആണെന്നും മൗറീനോയ്ക്ക് കീഴിൽ താൻ അടക്കമുള്ളവർ ഒക്കെ പോരാളികൾ ആയിരുന്നു എന്നും എറ്റു പറഞ്ഞു.

Exit mobile version