Site icon Fanport

“ഏറ്റവും ഇഷ്ടപ്പെട്ട ക്ലബ് ബാഴ്സലോണ, പക്ഷെ വിഷമം സിറ്റിയെ പരിശീലിപ്പിക്കൻ” – പെപ്

തന്റെ ഹൃദയത്തോട് ചേർന്ന് കിടക്കുന്ന ക്ലബ് ബാഴ്സലോണ ആണെങ്കിലും ആ ജോലി എളുപ്പമായിരുന്നു എന്ന് പെപ് ഗ്വാർഡിയോള. ബാഴ്സലോണയിലെ പോലെ കാര്യങ്ങൾ എളുപ്പമല്ല മാഞ്ചസ്റ്റർ സിറ്റിയിൽ എന്നാണ് പരിശീലകൻ പെപ് ഗ്വാർഡിയോള പറയുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടീമിലെ പരിശീലിപ്പിക്കുക പ്രയാസമാണ്‌. വളരെ വലിയ മത്സരമാണ് ഇവിടെ നടക്കുന്നത്. ഈ സീസണിൽ പ്രീമിയർ ലീഗിൽ നേടിയതാണ് താൻ നേടിയ ഏറ്റവും വിഷമമുള്ള കിരീടം എന്നും പെപ് പറഞ്ഞു.

ഇത്തവണ വെറും ഒരു പോയന്റ് വ്യത്യാസത്തിൽ ആയിരുന്നു മാഞ്ചസ്റ്റർ സിറ്റി ലിവർപൂളിനെ കിരീട പോരാട്ടത്തിൽ തോൽപ്പിച്ചത്. ബാഴ്സലോണയ്ക്കും ബയേണും ഒപ്പം മൂന്ന് വീതം ലീഗ് കിരീടങ്ങൾ നേടിയ പരിശീലകനാണ് പെപ്.എങ്കിലും മാഞ്ചസ്റ്റർ സിറ്റിയിലെ രണ്ട് ലീഗ് കിരീടങ്ങളാണ് കടുപ്പമേറിയത് എന്ന് അദ്ദേഹം പറഞ്ഞു.

Exit mobile version