പെനാള്‍ട്ടിയില്‍ സെമിയുറപ്പിച്ച് ഉറുഗ്വായ്, ജയം 5-4 നു

- Advertisement -

ഇന്ന് നടന്ന അണ്ടര്‍ 20 ലോകകപ്പ് രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ . മുഴുവന്‍ സമയത്ത് 2-2 നു ഇരു ടീമുകളും സമനില പാലിയ്ക്കുകയായിരുന്നു. ഒന്നാം മിനുട്ടില്‍ സാന്‍ഡേ സില്‍വയിലൂടെ പോര്‍ച്യുഗലാണ് ലീഡ് നേടിയത്. 16ാം മിനുട്ടില്‍ ബ്യൂണോ ഉറുഗ്വായ്ക്കായി സമനില ഗോള്‍ കണ്ടെത്തി. ഗോണ്‍സാല്‍വെസിലൂടെ പോര്‍ച്യുഗല്‍ 41ാം മിനുട്ടില്‍ വീണ്ടും ലീഡ് നേടി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ 2-1 ന്റെ ലീഡുമായാണ് പോര്‍ച്യുഗല്‍ മടങ്ങിയത്. രണ്ടാം പകുതി തുടങ്ങി 5 മിനുട്ട് കഴിഞ്ഞപ്പോള്‍ ടീമിനു ലഭിച്ച പെനാള്‍ട്ടി ഗോളാക്കി മാറ്റി വാല്‍വെര്‍ഡേ ഉറുഗ്വായ്ക്ക് സമനില സമ്മാനിച്ചു. നിശ്ചിത സമയത്തും അധിക സമയത്തും പിന്നീട് ഗോളുകള്‍ പിറക്കാതിരുന്നപ്പോള്‍ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

ആദ്യ നാല് കിക്കുകളും ഇരു ടീമുകളും ഗോളാക്കി മാറ്റിയപ്പോള്‍ അഞ്ചാം കിക്കെടുത്ത പെപ്പേ പോര്‍ച്യുഗലിനായി അവസരം നഷ്ടപ്പെടുത്തി. തൊട്ടടുത്ത കിക്ക് അമരാല്‍ ഉറുഗ്വായ്ക്കായി നഷ്ടപ്പെടുത്തിയപ്പോള്‍ സെമിയിലേക്കുള്ള അവസരമാണ് അവര്‍ക്ക് നഷ്ടമായി. അടുത്ത ഷോട്ട് എടുത്ത ഉറുഗ്വായുടെ വിനാ, പോര്‍ച്യുഗലിന്റെ സെ ഗോമസ് എന്നിവരും അവസരങ്ങളും നഷ്ടപ്പെടുത്തി. അടുത്ത കിക്ക് എടുത്തി റിബേറോ പോര്‍ച്യുഗലിനായി വീണ്ടും അവസരം നഷ്ടപ്പെടുത്തിയപ്പോള്‍ ഇരു ടീമുകളും തുടര്‍ച്ചയായ അഞ്ച് കിക്കുകള്‍ നഷ്ടപ്പെടുത്തുന്നതാണ് കണ്ടത്. ഉറുഗ്വായ്ക്കായി കിക്കെടുത്ത ബ്യൂണോ തന്റേ ഷോട്ട് ഗോളാക്കി മാറ്റിയതോടെ ഉറുഗ്വായ് 5-4 നു വിജയിച്ച് സെമി ഉറപ്പാക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement