Site icon Fanport

“ലോകകപ്പിലെ പെനാൾട്ടി മിസ് എന്നെ എന്നും വേട്ടയാടും” – ഹാരി കെയ്ൻ

ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെതിരായ ക്വാർട്ടർ ഫൈനൽ ഘട്ടത്തിൽ ഇംഗ്ലണ്ട് പുറത്തായതിന്റെ വലിയ ഉത്തരവാദിത്തം ഹാരി കെയ്ന് മേലെ ആയിരുന്നു വന്നത്. രണ്ടാം പകുതിയുടെ അവസാനത്തിൽ ഹാരി കെയ്‌നിന്റെ പെനാൽറ്റി മിസ് ഇംഗ്ലണ്ടിന്റെ സ്വപ്നങ്ങൾ തകരാൻ കാരണം ആയിരുന്നു‌.

Picsart 23 01 06 12 59 22 417

ലോകകപ്പിലെ പെനാൽറ്റി മിസ് തന്റെ ജീവിതകാലം മുഴുവൻ തന്നെ വേട്ടയാടുമെന്ന് ഹാരി കെയ്ൻ പറഞ്ഞു. എന്റെ ജീവിതകാലം മുഴുവൻ ഞാൻ ആ നിമിഷം ഓർക്കും, പക്ഷേ ഇത് കളിയുടെ ഭാഗമാണ്. ഒരു കളിക്കാരൻ എന്ന നിലയിലോ ഒരു വ്യക്തി എന്ന നിലയിലോ അത് എന്നെ ബാധിക്കാൻ പോകുന്നില്ല. സ്വയം മെച്ചപ്പെടുത്താൻ ഞാൻ കഠിനമായി പരിശ്രമിക്കും. കെയ്ൻ പറഞ്ഞു.

ആ പെനാൾട്ടി മിസ് സംഭവിച്ചതിന് ശേഷം കഴിയുന്നത്ര വേഗത്തിൽ വീണ്ടും കളിക്കാനും ആ നിമിഷം എന്റെ ചിന്തയിൽ നിന്ന് ഒഴിവാക്കാനും ഞാൻ ആഗ്രഹിച്ചു. ഇത് എനിക്ക് ബുദ്ധിമുട്ടുള്ള ഒരു നിമിഷമായിരുന്നു. ഇത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല എന്നും കെയ്ൻ പറഞ്ഞു.

Exit mobile version