Picsart 23 03 14 13 01 44 359

ഫകുണ്ടോ പെലിസ്ട്രിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ വലിയ കാര്യങ്ങൾ ചെയ്യാൻ ആകും എന്ന് ടെൻ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ ഉറുഗ്വേൻ വിംഗർ, ഫാകുണ്ടോ പെല്ലിസ്‌ട്രിക്ക് ക്ലബിൽ വലിയ ഭാവി ഉണ്ട് എന്ന് പരിശീലകൻ ടെൻ ഹാഗ് പറഞ്ഞു. പരിക്ക് മാറി തിരികെ എത്തിയതിനു ശേഷം പെലിസ്ട്രി ടെൻ ഹാഗിന്റെ മാച്ച് സ്ക്വാഡിൽ സ്ഥിരാംഗമാണ്. അവസാന ആഴ്ചകളിൽ അവസരം കിട്ടിയപ്പോൾ ഒക്കെ തിളങ്ങാനും പെലിസ്ട്രിക്ക് ആയിരുന്നു.

ക്ലബിൽ എല്ലാവരും പെലിസ്ട്രി ദീർഘകാലം ഇവിടെ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുവതാരങ്ങൾ അവസരം കിട്ടുമ്പോൾ അത് മുതലാക്കേണ്ടതുണ്ട് എന്നും ടെൻ ഹാഗ് പറഞ്ഞു. വെറും 10 മില്യണ് ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ട് വർഷം മുമ്പ് പെലിസ്ട്രിയെ ടീമിൽ എത്തിച്ചത്‌. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ പെല്ലിസ്‌ട്രിയുമായി പുതിയ കരാർ ചർച്ച ചെയ്യുക ആണ്‌. കരാർ ഒപ്പുവെച്ചാൽ അടുത്ത സീസണിൽ പെലിസ്ട്രിയെ ലോണിൽ അയക്കാനും യുണൈറ്റഡ് ആലോചിക്കുന്നുണ്ട്.

Exit mobile version