Site icon Fanport

പെലിസ്ട്രിയുടെ ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അവസാന നിമിഷം സമനില

പ്രീസീസണിലെ അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില. ഇന്ന് അത്ലറ്റിക് ബിൽബാവോയെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് 1-1ന്റെ സമനില ആണ് വഴങ്ങിയത്. അവസാന നിമിഷം ഉറുഗ്വേ യുവതാരം ഫകുണ്ടോ പെലിസ്ട്രിയുടെ ഗോളാണ് യുണൈറ്റഡിന് സമനില നൽകിയത്. ഇന്നലെ ഒരു സൗഹൃദ മത്സരം കളിച്ചതിനാൽ ഇന്ന് പ്രധാന താരങ്ങളിൽ ഭൂരിഭാഗവും ഇല്ലാതെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങിയത്.

പെലിസ്ട്രി മാഞ്ചസ്റ്റർ 23 08 06 23 03 46 853

29ആം മിനുട്ടിൽ വില്യംസിന്റെ ഗോളിൽ അത്ലറ്റിക് ക്ലബ് ആണ് ലീഡ് എടുത്തത്. സമനില ഗോളിനായി ഏറെ ശ്രമിച്ച യുണൈറ്റഡിന് അവസാന നിമിഷം വരെ കാത്തിരിക്കേണ്ടി വന്നു. 90ആം മിനുട്ടിൽ ഹാരി മഗ്വയറിന്റെ അസിസ്റ്റിൽ നിന്നായിരുന്നു പെലിസ്ട്രിയുടെ ഗോൾ. കളിയിൽ ഉടനീളം പെലിസ്ട്രി ഇന്ന് മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു.

Exit mobile version