
പൗളോ ദിബാലയെക്കുറിച്ച് ആരാധകര്‍ക്കെല്ലാം മികച്ച അഭിപ്രായമാണ്. മികച്ച 2016/17 സീസണാണ് ഈ അര്‍ജ്ജന്റീനിയന്‍ താരത്തിനു യുവന്റസില്‍ കഴിഞ്ഞത്. എന്നാല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലും ബ്രസീലിനെതിരെയുള്ള അന്താരാഷ്ട്ര സൗഹൃദ മത്സരത്തിലും അത്ര മികച്ച പ്രകടനമായിരുന്നില്ല ഈ 23 വയസ്സുകാരന് താരത്തിന്റെ. ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ബ്രസീലിയന്‍ ഇതിഹാസ താരം പെലേയുടെ അഭിപ്രായം ഇപ്രകാരം ഉയര്‍ന്ന് വന്നത്. ദിബാല ഓവര്‍റേറ്റഡ് ആയ താരമാണെന്നും, ഒരിക്കലും മറഡോണയുമായി സാമ്യം ചെയ്യാനാകുന്നതല്ലെന്നുമാണ് പെലേ അഭിപ്രായപ്പെട്ടത്.
നിങ്ങളെല്ലാരും പറയുന്നത്ര മികച്ച താരമാണോ ദിബാല എന്നാണ് പെലേ ചോദിച്ചത്. മറഡോണയുടെ പിന്‍ഗാമി എന്ന് എല്ലാവരാലും വിളിക്കപ്പെടുന്നുണ്ടാകാം എന്നാല്‍ ഇരുവരും തമ്മില്‍ ഞാന്‍ കാണുന്ന സാമ്യം ഇരുവരും ഇടങ്കാല് ഉപയോഗിക്കുന്നു എന്നത് മാത്രമാണ്, പെലേ പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial