Site icon Fanport

പെലയുടെ റെക്കോർഡ് മറികടന്നതിൽ അഭിമാനം എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

പ്രൊഫഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന പെലയുടെ റെക്കോർഡ് മറികടന്നതിൽ അഭിമാനം ഉണ്ട് എന്ന് പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലത്തെ ഹാട്രിക്കോടെ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പ്രൊഫഷണൽ ഫുട്ബോളിൽ 770 ഗോളുകൾ ആയി. പെലയുടെ 767 ഗോളുകൾ എന്ന റെക്കോർഡ് ആണ് റൊണാൾഡോ മറികടന്നത്.

പെലയ്ക്ക് 757 ഗോളുകൾ ആണ് ഔദ്യോഗിക മത്സരങ്ങളിൽ ഉള്ളത്. എന്നാൽ പെലയ്ക്ക് ഇതല്ലാതെയും ഗോളുകൾ ഉണ്ട് എന്ന് പെലയുടെ മുൻ ക്ലബ് സാവോ പോളോ അവകാശപ്പെട്ടിരുന്നു. താൻ ഇതിനെ ബഹുമാനിക്കുന്നു എന്നും അതാണ് ഇത്രകാലവും ഈ റെക്കോർഡിനെ കുറിച്ച് മിണ്ടാതിരുന്നത് എന്നും റൊണാൾഡോ പറഞ്ഞു. ഫുട്ബോൾ മാറി എന്ന് കരുതി ചരിത്രം മായ്ച്ചു കളയാൻ ആകില്ല എന്നും റൊണാൾഡോ പറഞ്ഞു. പെലയുടെ ഫുട്ബോൾ വീരഗാഥകൾ കേട്ടാണ് താൻ വളർന്നത് എന്നും അതുകൊണ്ട് തന്നെ ഈ റെക്കോർഡ് മറികടന്നതിൽ അഭിമാനം ഉണ്ട് എന്നും റൊണാൾഡോ പറഞ്ഞു ‌

Exit mobile version