“പെലെ മെസ്സിക്ക് ഒക്കെ ഒരുപാട് മുകളിൽ, താരതമ്യം ചെയ്യുന്നവർക്ക് ചരിത്രമറിയില്ല”

പെലെയെയും മെസ്സിയുമായി താരതമ്യം ചെയ്യാൻ പാടില്ല എന്ന് ബ്രസീൽ പരിശീലകൻ ടിറ്റെ. പെലെ താരതമ്യം ചെയ്യപ്പെടാൻ പാടില്ലാത്ത താരമാണ്. ആരെങ്കിലും പെലെയെ ആരുമായെങ്കിലും താരതമ്യം ചെയ്യാൻ തുടങ്ങുമ്പോൾ നിങ്ങൾ അത് കേൾക്കാൻ നിൽക്കരുത് എന്നും ടിറ്റെ പറഞ്ഞു‌. പെലെയുടെ മികവിന്റെ ചരിത്രം അറിയാത്തവരാണ് ഇത്തരം താരതമ്യങ്ങൾക്ക് ഒരുങ്ങുന്നത് എന്നും ടിറ്റെ പറഞ്ഞു.

മെസ്സി ഇപ്പോൾ ഉള്ള താരങ്ങളുടെ കൂട്ടത്തിൽ മികച്ചു നിൽക്കുന്നുണ്ട്. പക്ഷെ പെലെ വേറെ തലത്തിലുള്ള താരമായിരുന്നു. ഇത് താൻ ബ്രസീലിയൻ ആയതു കൊണ്ട് പറയുന്നതല്ല. പെലെയിൽ ഒരു കുറവ് പോലും കണ്ടെത്താൻ ആവില്ല. ടിറ്റെ പറയുന്നു. പെലെയുമായി മെസ്സിടക്കമുള്ള താരങ്ങളെ താരതമ്യം ചെയ്യുന്നതിൽ യാതൊരു അടിസ്ഥാനവുമില്ല എന്നും ടിറ്റെ കൂട്ടിച്ചേർത്തു.

Exit mobile version