പെലെയുടെ ആരോഗ്യനില തൃപ്തികരം, ഒരു ദിവസം കൂടെ ആശുപത്രിയിൽ തുടരും

ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെ ഒരു ദിവസം കൂടെ ആശുപത്രിയിൽ തുടരും. പാരീസിൽ വെച്ച് അസുഖം ബാധിച്ച പെലെ അവസാന രണ്ട് ദിവസങ്ങളായി ആശുപത്രിയിൽ ആയിരുന്നു. സാമൂഹിക മാധ്യമങ്ങൾ വഴി പെലെ മരണപ്പെട്ടു എന്നരീതിയിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നതിനിടയിൽ ആണ് പെലെയുടെ ആരോഗ്യനില വ്യക്തമാക്കി ഡോക്ടർമാർ രംഗത്ത് എത്തിയത്.

പെലെ പൂർണ്ണ ആരോഗ്യവാനാണെന്നും ഒന്നും ഭയപ്പെടാൻ ഇല്ലായെന്നും ആശുപത്രി അധികൃതർ പറഞ്ഞു. യൂറിനൽ ഇൻഫെക്ഷൻ കാരണമാണ് പെലെയെ ആശുപത്രിയിൽ എത്തിച്ചത്. പാരീസിൽ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പെലെ. പെലെ പൂർണ്ണ ആരോഗ്യവാനാണെങ്കിൽ ഒരു ദിവസം കൂടെ നിരീക്ഷണത്തിൽ കഴിയേണ്ടതുണ്ട് എന്നും അതുകൊണ്ട് ഇന്ന് കൂടെ അദ്ദേഹം ആശുപത്രിയിൽ തുടരുമെന്നും ഡോക്ടർമാർ പറഞ്ഞു.

Exit mobile version