Site icon Fanport

പീർലെസിന് വിജയം, ഈസ്റ്റ് ബംഗാൾ ഏഴു ഗോളിന് വിജയിച്ചില്ല എങ്കിൽ കിരീടം!!!

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ ഇനി കണക്കുകൾ മാത്രമേ പീർലെസിന്റെ കിരീടം വൈകിപ്പിക്കുന്നുള്ളൂ. ഇന്ന് ലീഗിലെ അവസാന റൗണ്ട് മത്സരത്തിൽ ജോർജ് ടെലിഗ്രാഫിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പീർലെസ് വിജയിച്ചത്. ഇതോടെ പീർലെസ് 11 മത്സരങ്ങളിൽ നിന്ന് 23 പോയന്റിൽ എത്തി. 10 മത്സരങ്ങളിൽ നിന്ന് 20 പോയന്റുള്ള ഈസ്റ്റ് ബംഗാളിന് മാത്രമാണ് ഇപ്പോൾ കണക്കിൽ എങ്കിലും കിരീട സാധ്യത ഉള്ളത്.

ഇന്ന് നടക്കേണ്ട ഈസ്റ്റ് ബംഗാളിന്റെ മത്സരം ഗ്രൗണ്ടിന്റെ മോശം അവസ്ഥ കാരണം മാറ്റിവെച്ചിരിക്കുകയാണ്. അവസാന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എതിരില്ലാത്ത ഏഴു ഗോളിന് എങ്കിലും ജയിച്ചാലെ പീർലെസിനെ മറികടക്കാൻ പറ്റുകയുള്ളൂ. ഇല്ലായെങ്കിൽ പീർലെസ് കൊൽക്കത്ത ഫുട്ബോൾ ലീഗ് ചാമ്പ്യന്മാരാകും.

Exit mobile version