Site icon Fanport

തന്റെ നാടിന് വലിയ സഹായവുമായി ബ്രസീലിയൻ താരം പൗളിനോ

കൊറോണ കാരണം ലോകം കഷ്ടതകൾ അനുഭവിക്കുന്ന സാഹചര്യത്തിൽ സഹായ ഹസ്തവുമായി എത്തിയിരികുകയാണ് ബ്രസീലിയൻ താരം പൗളീനോ. തന്റെ ജന്മ നാടായ സാവോ പോളൊയിലെ ജനങ്ങളുടെ സഹായത്തിനായാണ് പൗളീനോ രംഗത്ത് എത്തിയിരിക്കുന്നത്. സാവോ പോളോയിലെ ആയിരത്തോളം കുടുംബങ്ങൾക്ക് ഭക്ഷണവും മാസ്ക്കുകളും ഒപ്പം ശുചീകരണ വസ്തുക്കളും പൗളീനോ സംഭാവന ചെയ്തു.

ഇതിനൊപ്പം തന്നെ സ്കൂളിലെ 100 കുട്ടികൾക്ക് സ്ഥിരമായി ഉച്ച ഭക്ഷണം നൽകാനും പൗളീനോ തീരുമാനിച്ചു. മുൻ ബാഴ്സലോണ താരമാണ് പൗളീനോ. ഇപ്പോൾ ചൈനീസ് ക്ലബായ എവർഗ്രാൻഡെയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്.

Exit mobile version