Picsart 24 07 18 18 28 29 886

സ്ട്രാസ്ബർഗ് വിയേരയെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി

പാട്രിക് വിയേര ഇനി ലെസ് അൽസാസിയൻസിൻ്റെ മുഖ്യ പരിശീലകനല്ലെന്ന് ലീഗ് 1 സൈഡ് ആർസി സ്ട്രാസ്ബർഗ് പ്രഖ്യാപിച്ചു. 1998 ലെ ലോകകപ്പ് ജേതാവായ ഫ്രാൻസിന്റെ താരവുമായുള്ള തങ്ങളുടെ സഹകരണം അവസാനിപ്പിക്കുകയാണെന്ന് ക്ലബ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. വിയേരയുടെ കീഴിൽ ക്ലബിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. അവർ ഇപ്പോൾ പുതിയ കോച്ചിനായുള്ള അന്വേഷണത്തിലാണ്.

പാട്രിക് വിയേര കഴിഞ്ഞ വേനൽക്കാലത്ത് ആയിരിന്നു സ്ട്രാസ്ബർഗിൽ എത്തിയത്. ക്ലബിൽ മൂന്ന് വർഷത്തെ കരാർ ഒപ്പിട്ടു. എന്നാൽ 2023-2024 ലീഗ് 1 സീസണിൽ 13-ാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്‌. അതു മുതൽ വിയേരയുടെ ജോലി പോകും എന്ന് സൂചനകൾ ഉണ്ടായിരുന്നു.

Exit mobile version