ഫ്രഞ്ച് കപ്പും ജയിച്ച് ട്രെബിളുമായി പിഎസ്ജി

- Advertisement -

തുടർച്ചയായ നാലാം തവണയും ഫ്രഞ്ച് കപ്പ് പിഎസ്ജിക്ക് സ്വന്തം. ഈ വിജയത്തോടു കൂടി ഡൊമസ്റ്റിക് ട്രെബിൾ നേടിയിരിക്കുകയാണ് ഉനായ് എമേറിയും സംഘവും. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് മൂന്നാം ഡിവിഷൻ ക്ലബായ ലെസ് ഹെർബീയേഴ്‌സിനെ പിഎസ്ജി പരാജയപ്പെടുത്തിയത്. സൂപ്പർ താരം എഡിൻസൺ കവാനിയുടെ പ്രകടനമാണ് പിഎസ്ജിയുടെ വിജയത്തിന്റെ ചുക്കാൻ പിടിച്ചത്.ജിയോവാനി ലോ സെൽസോയും കവാനിയുമാണ് പിഎസ്ജിക്ക് വേണ്ടി ഗോളടിച്ചത്.

2015,2016,2017,2018, വർഷങ്ങളിലാണ് പിഎസ്ജി ഫ്രഞ്ച് കപ്പ്(Coupe de France) നേടിയത്.  മൊണോക്കോയെ തോൽപ്പിച്ച് Coupe de la Ligue ചാമ്പ്യന്മാരായി പിഎസ്ജി. അതിനു പിന്നാലെ എതിരാളികളെ ഏറെ പിന്നിലാക്കി ലീഗ് വൺ കിരീടവും പിഎസ്ജി സ്വന്തം പേരിലാക്കി. ഫ്രഞ്ച് കപ്പും നേടി ഡൊമസ്റ്റിക് ട്രെബിൾ പൂർത്തിയാക്കിയിരിക്കുകയാണ് പിഎസ്ജി. അതെ സമയം യൂറോപ്യൻ ഗ്ലോറി ഇപ്പോളും പിഎസ്ജിയിൽ നിന്നും അകന്നു തന്നെ നിൽക്കുന്നു. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് സ്റ്റേജിൽ ബയേണിനെ തകർത്ത് മുന്നേറിയ പിഎസ്ജിക്ക് പ്രീ ക്വാർട്ടറിൽ അടി തെറ്റി. റയൽ മാഡ്രിഡിനോട് പരാജയപ്പെട്ടതാണ് ചാമ്പ്യൻസ് ലീഗിന് പിഎസ്ജി പുറത്ത് പോയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement