സബ് ജൂനിയർ ലീഗ്, പറപ്പൂർ എഫ് സി പ്ലേ ഓഫിൽ

സബ് ജൂനിയർ ലീഗിൽ റെസ്റ്റ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ബിയിൽ നിന്ന് പറപ്പൂർ എഫ് സി ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്ലേ ഓഫിന് യോഗ്യത നേടി. ഇന്ന് ഗ്രൂപ്പിലെ മൂന്നാം വിജയം നേടി ആണ് പറപ്പൂർ പ്ലേ ഓഫ് ഉറപ്പിച്ചത്. ഇന്ന് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ഗുരുവായൂർ സ്പോർട്സ് അക്കാദമിയെ ആണ് പറപ്പൂർ എഫ് സി തോൽപ്പിച്ചത്. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു പറപ്പൂർ എഫ് സിയുടെ ജയം. പറപ്പൂരിനു വേണ്ടി ഡനിൽ ബെന്നിയും ദിൽജിത്തും ഇരട്ടഗോളുകൾ നേടി. വികാസ് ആണ് മറ്റൊരു ഗോൾ നേടിയത്.

ആദ്യ മത്സരത്തിൽ എഫ് സി കേരളയെയും രണ്ടാം മത്സരത്തിൽ മാംഗ്ലൂർ എഫ് സിയെയും പറപ്പൂർ തോൽപ്പിച്ചിരുന്നു‌. 9 പോയന്റുമായാണ് പറപ്പൂർ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ എഫ് സി കേരള എതിരില്ലാത്ത നാലു ഗോളുകൾക്ക് മാംഗ്ലൂരിനെ തോൽപ്പിച്ച് രണ്ടാം സ്ഥാനം സ്വന്തമാക്കി. ആദ്യ സ്ഥാനക്കാർ മാത്രമേ ഒലേ ഓഫിന് യോഗ്യത നേടുകയുള്ളൂ. കേരളത്തിൽ നിന്ന് പറപ്പൂർ എഫ് സിയെ കൂടാതെ ഫാക്ടും പ്ലേ ഓഫിന് യോഗ്യത നേടിയിരുന്നു.

Exit mobile version