ലയണൽ മെസിക്കെതിരെ പലസ്തീനിയൻ ഫുട്ബോൾ അസോസിയേഷൻ

- Advertisement -

ലയണൽ മെസിക്കെതിരെ പലസ്തീനിയൻ ഫുട്ബോൾ അസോസിയേഷൻ രംഗത്തെത്തി. ജറുസലേമിൽ വെച്ച് നടക്കുന്ന ഇസ്രായേൽ – അർജന്റീന മത്സരമാണ് പലസ്തീനിയൻ ഫുട്ബോൾ അസോസിയേഷനെ അർജന്റീനയുടെ സൂപ്പർ താരത്തിനെതിരെ തിരിച്ചത്. ഇസ്രയേലിനെതിരായ മത്സരത്തിൽ കളിക്കരുതെന്നു മെസിയോട് ആവശ്യപ്പെട്ട പലസ്തീനിയൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ജിബ്രീൽ രാജേബ്, മെസി കളിച്ചാൽ മെസിയുടെ ജേഴ്‌സി കത്തിക്കാനും ആരാധകരോട് ആഹ്വാനം ചെയ്തു.

ഇതാദ്യമായല്ല അർജന്റീനയും ഇസ്രയേലും സൗഹൃദ മത്സരങ്ങൾ കളിക്കുന്നത്. നിരവധി മത്സരങ്ങൾ ഇരു രാജ്യങ്ങളും തമ്മിൽ കളിച്ചിട്ടുണ്ട്. 1998 ൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇസ്രായേലിനു അർജന്റീനയെ അട്ടിമറിക്കാൻ സാധിച്ചിട്ടുണ്ട്. Group 7 ൽ നാലാമത്തായിട്ടാണ് ഇസ്രായേൽ ലോകകപ്പ് യോഗ്യത മത്സരങ്ങൾ അവസാനിപ്പിച്ചത്. 1970 ലാണ് അവസാനമായി ഇസ്രായേൽ ലോകകപ്പ് യോഗ്യത നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement