
ഫിഫയുടെ വിലക്ക് കഴിഞ്ഞ് വരുന്ന പാകിസ്ഥാൻ പുതിയ പരിശീലകനെ നിയമിച്ചു. ബ്രസീൽ സ്വദേശിയായ ജോസെ അന്റോണിയോ നൊഗുയേരയാണ് പാകിസ്ഥാന്റെ ചുമതയേറ്റെടുക്കാൻ ഒരുങ്ങുന്നത്. മൂന്ന് വർഷത്തേക്കാണ് പാകിസ്ഥാനുമായി നൊഗുയേര കരാർ ഒപ്പിട്ടിരിക്കുന്നത്. മുമ്പ് സെന്റ് കിറ്റ്സ്, ഗുനിയ, സിയെരിയ ലിയോൺ എന്നീ രാജ്യാന്തര ടീമുകളെ പരിശീലിപ്പിച്ച വ്യക്തിയാണ് നൊഗുയേര.
ഫൈസൽ സലെ 2003ൽ പാകിസ്ഥാൻ ഫുട്ബോൾ ഫെഡറേഷന്റെ തലപ്പത്ത് എത്തിയതിനു ശേഷമുള്ള 13ആം പാകിസ്ഥാൻ ഹെഡ് കോച്ച് നിയമനമാണിത്. പുതിയ പരിശീലകന്റെ ശംബളത്തിന്റെ 70 ശതമാനം ബഹ്റൈൻ ആകും നൽകുക. പാകിസ്ഥാനിലും കൂടെ വിദേശ പരിശീലകനായതോടെ സാഫ് രാജ്യങ്ങളിൽ ഏഴിൽ അഞ്ചിലും വിദേശ പരിശീലകർ ആയി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial