Site icon Fanport

സെക്കൻഡ് ഡിവിഷൻ; കേരള ബ്ലാസ്റ്റേഴ്സിന് നിരാശ

സെക്കൻഡ് ഡിവിഷൻ ഐലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒരു പരാജയം കൂടെ. കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിനെ ഇന്നലെ ശക്തരായ ഓസോൺ എഫ് സി ആണ് പരാജയപ്പെടുത്തിയത്‌. സെക്കൻഡ് ഡിവിഷണിൽ ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം പരാജയമാണ് ഇത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ തോൽവി.

പ്രഗ്യാൻ സുന്ദർ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേടിയത്. സബീത്തും വില്യം ഒപേകുവും ഓസോണായും ഗോൾ നേടി. നാലു മത്സരങ്ങളിൽ നിന്ന് നാലു പോയന്റുമായി കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ്.

Exit mobile version