ഐ ലീഗ് നോട്ടമിട്ട് ഓസോൺ എഫ് സി

- Advertisement -

ബെംഗളൂരു എഫ് സി ഐ എസ്‌ എല്ലിലേക്ക് മാറിയതിനെതുടർന്ന് ഐ ലീഗിൽ കളിക്കാൻ പ്രൊമോഷൻ ആവശ്യപ്പെട്ട് ഓസോൺ എഫ് സി. നിലവിൽ ഐ ലീഗ് സെക്കന്റ് ഡിവിഷനിൽ ആണ് ഓസോൺ കളിക്കുന്നത്. സ്വന്തമായി റെസിഡൻഷ്യൽ അക്കാദമികളടക്കമുളള ഓസോൺ എഫ് സി ഐ ലീഗ് പ്രവേശനം ലഭിക്കുക ആണെങ്കിൽ ബെംഗളൂരു ഫുട്ബാൾ സ്റ്റേഡിയത്തിൽ ആയിരിക്കും അവരുടെ ഹോം മത്സരങ്ങൾ കളിക്കുക.

ഓസോൺ ഫുട്ബോൾ അക്കാദമിയിൽ നിന്ന് വന്ന പല കുട്ടികളും ഇപ്പോൾ ഇന്ത്യൻ അണ്ടർ 17, അണ്ടർ 16 വിഭാഗങ്ങളിൽ മികച്ചരീതിയിൽ കളിച്ചുകൊണ്ടിരിക്കുന്നു.

നേരത്തെ കേരളത്തിൽ നിന്ന് രണ്ടു പുതിയ ക്ലബുകൾ ഐ ലീഗിൽ എത്തുമെന്നും വാർത്ത ഉണ്ടായിരുന്നു. അതേ സമയം മുംബൈ എഫ് സി ഐ ലീഗിലേക്ക് പരിഗണിക്കണം എന്ന് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലാ എന്ന് എ ഐ എഫ് എഫ് അറിയിച്ചു. റിലഗേറ്റായ മുംബൈ എഫ് സി ഐ ലീഗിൽ അവരാവശ്യപ്പെട്ടാൽ തിരിച്ചെത്തും എന്നാണ് കരുതപ്പെടുന്നത്.

 

 

കൂടുതൽ കായിക വാർത്തകൾക്ക് :

https://www.facebook.com/SouthSoccers/

www.facebook.com/FanportOfficial

Advertisement