ഓക്സ് ചേമ്പർലെന് ലോകകപ്പ് നഷ്ടമായേക്കും

ഇന്നലെ ആൻഫീൽഡിൽ ലിവർപൂളിന് സന്തോഷ രാത്രി ആയിരുന്നു എങ്കിലും അതിനിടയിലും വലിയൊരു ദുഖം ബാക്കിയാകുന്നു. ലിവർപൂൾ താരം അലക്സ് ഓക്സലഡെ ചേമ്പർലെന്റെ പരിക്കാണ് ലിവർപൂൾ ക്യാമ്പിനെ നിരാശയിലാഴ്ത്തിയിരിക്കുന്നത്. ഇന്നലെ റോമയ്ക്കെതിരെ ആദ്യ പകുതിയിൽ പരിക്കേറ്റുപോയ ഓക്സിന് ലോകകപ്പ് തന്നെ നഷ്ടമായേക്കും എന്നാണ് വിവരങ്ങൾ വരുന്നത്.

ഇന്നലെ 15ആം മിനുട്ടിൽ മുട്ടിന് പരിക്കേറ്റ ഓക്സിനെ സ്റ്റ്രെക്ച്ചറിലാണ് ഗ്രൗണ്ടിൽ നിന്ന് കൊണ്ടുപോയത്. സ്കാൻ ചെയ്യാതെ തന്നെ പരിക്ക് വളരെ മോശമാണെന്ന് മനസ്സിലാക്കാൻ കഴിയുന്നതായി ഇന്നലെ മത്സരശേഷം ലിവർപൂൾ മാനേജർ ക്ലോപ്പ് നിരാശയോടെ പറയുകയുമുണ്ടായി. ചാമ്പ്യൻസ്ല് ലീഗ് ഫൈനൽ ഏതാണ്ട് ഉറപ്പാക്കിയ ലിവർപൂളിന് ഈ സീസണിൽ ഓക്സിന്റെ സേവനം ഇനി ലഭിക്കില്ല. ലിവർപൂളിന് മാത്രമല്ല ജൂൺ 15ന് ആരംഭിക്കുന്ന ലോകകപ്പിൽ ഇംഗ്ലണ്ടിനും ഓക്സിനെ നഷ്ടമായേക്കും എന്നാണ് വാർത്തകൾ.

ലിവർപൂളിനായി 41 മത്സരങ്ങൾ ഈ‌ സീസണിൽ കളിച്ച ഓക്സ് 5 ഗോളുകൾ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകൊൽക്കത്ത ഫുട്ബാൾ ലീഗ് ജൂലൈ 18 മുതൽ
Next articleമനോഹരമീ രാത്രി: ഒരു സ്പോര്‍ട്സ് ഫാനിന്റെ കുറിപ്പ്