2018 ഫിഫ ലോകകപ്പ്: ഏഴുലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞു

- Advertisement -

റഷ്യയിൽ നടക്കുന്ന ഫിഫ ലോകകപ്പിന്റെ ആദ്യ ഘട്ടം ടിക്കറ്റ് വില്പന ഏഴു ലക്ഷം കവിഞ്ഞു. ലോക കപ്പിന്റെ ഗ്രൂപ്പ് ഡ്രോ വെള്ളിയാഴ്ച്ച നടക്കാനിരിക്കെ ടിക്കറ്റ് വില്പന വൻ തോതിൽ കൂടിയിട്ടുണ്ട്. ഭൂരി ഭാഗം ടിക്കറ്റുകളും റഷ്യക്കാരാണ് വാങ്ങിയിരിക്കുന്നത്. 47 ശതമാനം മറ്റു രാജ്യക്കാരാണ് ടിക്കറ്റ് വാങ്ങിയിരിക്കുന്നത്. രണ്ടാം ഘട്ട ടിക്കറ്റ് വില്പന ഡിസംബർ അഞ്ചിനാരംഭിക്കും. എന്നത്തേക്ക് ലോകകപ്പിനുള്ള ഫിക്‌സചർ ഫുട്ബോൾ ആരാധകർക്ക് മനസിലാക്കാൻ സാധിക്കും. ടിക്കറ്റ് എടുത്ത എല്ലാ ആരാധകരും റഷ്യൻ ഔദ്യോഗിക വൃത്തങ്ങളിൽ നിന്നും ഫാൻ ഐഡി വാങ്ങുവാന് ഫിഫ നിർദ്ദേശിച്ചിട്ടുണ്ട്. വിസയായും യാത്രാപാസ്സ്‌ ആയും ഈ ഫാൻ ഐഡിയെ ഉപയോഗപ്പെടുത്താവുന്നതാണ്. ഫിഫ റഷ്യൻ ലോകകപ്പിന്റെ പോസ്റ്ററും അനാവരണം ചെയ്തു. ഇതിഹാസ താരം ലെവ് യാഷിൻ ആണ് 2018 ലോകകപ്പിന്റെ പോസ്റ്ററിൽ ഉള്ളത്. റഷ്യൻ അത്ലറ്റിക്സിനെയും ഫെഡറേഷനെയും ഉൾപ്പെടുന്ന മരുന്നടി വിവാദത്തിൽ നിന്നും ലോകകപ്പിനെ മാറ്റി നിർത്താൻ ഫിഫയും റഷ്യൻ ഫുട്ബോൾ അസോസിയേഷനും ശ്രമിക്കുന്നുണ്ട്. റേസിസവും ഫുട്ബോൾ ഹൂളിഗനിസവും ആണ് ഫിഫയെ വലയ്ക്കുന്ന മറ്റൊരു വിഷയം. റഷ്യൻ ഫുട്ബാൾ അൾട്രകൾ ഫുട്ബോൾ ലോകത്ത് കുപ്രസിദ്ധരാണ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement