Site icon Fanport

ഒസിമെനെ ഒരു കാരണവശാലും വിൽക്കില്ല എന്ന് നാപോളി

ഈ സമ്മർ ട്രാൻസ്ഫറിൽ തങ്ങളുടെ സ്റ്റാർ സ്‌ട്രൈക്കർ വിക്ടർ ഒസിമെനെ വിൽക്കില്ലെന്ന് നാപോളി ക്ലബ് പ്രസിഡന്റ് ഔറേലിയോ ഡി ലോറന്റിസ്. നാപ്പോളി ആരാധകർക്ക് ആശ്വാസം നൽകുന്ന വാർത്തയാണിത്‌. ബയേൺ മ്യൂണിക്ക്, പാരീസ് സെന്റ് ജെർമെയ്ൻ, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ മുൻനിര യൂറോപ്യൻ ക്ലബ്ബുകളിൽ നിന്ന് ഓഫർ ഉണ്ടെങ്കിലും ഒസിമെൻ വിൽപ്പനയ്‌ക്കില്ലെന്ന് ഡി ലോറന്റിസ് ഉറപ്പിച്ചു പറയുന്നു.

Picsart 23 05 06 01 44 39 187

ഇന്നലെ നാപോളി സീരി എ കിരീടം നേടിയതിന് പിന്നാലെയാണ് നാപോളി പ്രസിഡന്റിന്റെ പ്രതികരണമാണ്. ടീമിന്റെ വിജയത്തിലെ നിർണായക താരമായ ഒസിമെനും താൻ ഇപ്പോൾ ക്ലബ് വിടുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല എന്ന് പറഞ്ഞിരുന്നു.

ഇതുകൂടാതെ, അടുത്ത സീസണിലേക്ക് അവരുടെ പരിശീലകൻ ലൂസിയാനോ സ്പല്ലെറ്റിയുടെ കരാർ നീട്ടാനുള്ള ഓപ്ഷൻ താൻ ആക്റ്റിവേറ്റ് ചെയ്തെന്നുൻ ഡി ലോറന്റിസ് ഇന്നലെ പ്രഖ്യാപിച്ചു,

Exit mobile version