Site icon Fanport

ഒസിമൻ ആഫ്രിക്കൻ നാഷൺസ് കപ്പിൽ ഉണ്ടാകില്ല

20220101 021520

കോവിഡ് ബാധിച്ചതിനെ തുടർന്ന് വിക്ടർ ഒസിമെൻ ആഫ്രിക്ക നേഷൻസ് കപ്പിൽ പങ്കെടുക്കില്ല. 23 കാരനായ നാപ്പോളി ഫോർവേഡിന് അടുത്തിടെ പരിക്ക് ഉണ്ടായിട്ടും ടൂർണമെന്റിനായി നൈജീരിയ ദേശീയ ടീമിലേക്ക് എടുത്തിരുന്നു. എന്നാൽ ഇപ്പോൾ കോവിഡ് പോസിറ്റീവ് ആയതോടെ അദ്ദേഹം പിന്മാറാൻ നിർബന്ധിതനായി. ഒളിമ്പിയാകോസ് സ്ട്രൈക്കർ ഹെൻറി ഒന്യെകുരു ഒസിമന്റെ പകരം നൈജീരിയ ടീമിലേക്ക് എത്തി.

ഒസിംഹെൻ നിലവിൽ ലാഗോസിലാണ്, കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതിന് ശേഷം അദ്ദേഹം നാപ്പോളിയിലേക്ക് മടങ്ങും. അടുത്ത മാസം എങ്കിലും നാപ്പോളിക്ക് ആയി കളിക്കാൻ അദ്ദേഹത്തിന് കഴിയും എന്ന് പ്രതീക്ഷിക്കുന്നു.

Exit mobile version