ലോകകപ്പ് കളിച്ചില്ലാ എങ്കിൽ ഒന്നുമില്ല, കുടുംബം പട്ടിണി ആകാതിരിക്കൽ ലക്ഷ്യം ; ഓസ്കർ

- Advertisement -

തന്റെ ചൈനയിലേക്കുള്ള കൂടുമാറ്റം പണത്തിനാണ് എന്ന് പറഞ്ഞു കളിയാക്കുന്നവർക്കെതിരെ പ്രതികരിച്ച് ബ്രസീൽ ഫുട്ബോൾ താരം ഓസ്കാർ. ചൈനയിൽ ആയതു കൊണ്ട് ലോകകപ്പ് ഫുട്ബോൾ ടീമിൽ ഇടം ലഭിക്കുകയില്ലല്ലോ എന്ന ചോദ്യത്തിനാണ് താരം കനത്ത ഭാഷയിൽ ഉത്തരം നൽകിയത്.

ലോകകപ്പ് കളിക്കുമോ എന്നത് അറിയില്ലാ എന്നും ലോകകപ്പ് കളിച്ചില്ലാ എങ്കിൽ തനിക്ക് ഒന്നുമില്ലാ എന്നും ഓസ്കാർ പറഞ്ഞു. തന്റെ ലക്ഷ്യം തന്റെ കുടുംബം പട്ടിണിയാകാതിരിക്കൽ ആണ്. പണ്ട് ഒരു ലോകകപ്പിൽ കളിച്ചിരുന്നു എന്ന് പറയുന്നതിനേക്കാൾ താൻ വില കല്പിക്കുന്നത് തന്റെ കുടുംബത്തിന്റെ സുരക്ഷയ്ക്കാണെന്നും ഓസ്കാർ പറഞ്ഞു.

ഇപ്പോൾ ചൈനീസ് സൂപ്പർ ലീഗിൽ കളിക്കുന്ന താരം ടിറ്റെയുടെ ലോകകപ്പ് സ്ക്വാഡിലേക്ക് എത്താൻ സാധ്യതയില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement