ചൈനയിൽ ഓസ്കാർ വില്ലൻ, കളിക്കിടെ തുടങ്ങിവെച്ച തല്ല് കൂട്ടതല്ലായി

ചൈനയിൽ ഇനി ഓസ്കാർ എന്തേലും ഫൗൾ കളിക്കുമെന്ന് തന്നെ തോന്നുന്നില്ല. ഇന്നലെ ബ്രസീൽ സൂപ്പർ താരം ഓസ്കാർ ചൈനയിൽ തുടങ്ങി വെച്ച തല്ല് ആ വിധത്തിലാണ് ചെന്നെത്തിയത്. ഓസ്കാർ ഒരാളിൽ തുടങ്ങിയ തല്ല് രണ്ടു ടീമുകളുടെ ഒഫീഷ്യൽസ് അടക്കം അമ്പതോളം പേരുടെ നേർക്കുനേരുള്ള പോരാട്ടമായി മാറി.

ബ്രസീലിന്റെ ഓസ്കാറും ഹൾക്കും ഒരേ ജേഴ്സിയിൽ ഇറങ്ങിയ ഷാങ്ഹായ് ഗുവാൻസോ പോരാട്ടത്തിലാണ് ഈ തല്ല് നടന്നത്. കളിക്കിടെ രോഷാകുലനായ ഓസ്കാർ ആദ്യ പന്ത് എതിർ ടീമിലെ കളിക്കാരനെ ലക്ഷ്യമാക്കി ചവിട്ടുകയായിരുന്നു എതിർ ടീമിലെ താരത്തിനു കൊണ്ട് തിരിച്ചു വീണ്ടു ഓസ്കാറിന്റെ കാലിലെത്തിയ പന്ത് ഒരിക്കൽ കൂടെ ഓസ്കാർ എതിർടീം താരത്തിനെ ലക്ഷ്യമാക്കി അടിച്ചു. ഇതാണ് പ്രശ്നങ്ങളുടെ ആരംഭം. പിന്നീട് അവിടെ കൂട്ടതല്ലാണ് നടന്നത്.

എന്തായാലും രണ്ടു ചുവപ്പു കാർഡ് കൊടുത്ത് റഫറി അവസാനം കളി തുടങ്ങി. 1-1 സമനിലയിൽ കളി അവസാനിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസാഞ്ചസ് വന്നു കളി മാറി , ചെമ്പടക്ക് ജയം
Next articleഊർജ കപ്പ്, കേരളത്തിന്റെ പെൺക്കുട്ടികൾക്കും മിന്നുന്ന തുടക്കം, ഗോൾ വാരികൂട്ടി പോണ്ടിച്ചേരി