ഷാങ്ഹായിയുടെ രക്ഷകനായി ഓസ്കാർ

- Advertisement -

ഇന്നലെ നടന്ന എ എഫ് സി ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഷാങ്ഹായി SIPGയുടെ രക്ഷകനായി ബ്രസീൽ താരം ഓസ്കാർ. ഇരട്ട ഗോളുകളുമായാണ് ഓസ്കാർ ഷാങ്ഹായിയുടെ രക്ഷകനായത്. ഇന്നലെ ഉൽസാൻ ഹുണ്ടായിയെ നേരിട്ട ഷാങ്ഹായി 2-2 എന്ന നിലയിൽ സമനിലയിൽ പിടിച്ച് അവരുടെ അപരാജിത യാത്ര തുടരുമെന്ന് ഉറപ്പിക്കുക ആയിരുന്നു.

ആൻഡ്രെസ് വിയാസ് ബോസ് ക്ലബ് വിട്ട് വിക്ടർ പെരേര പരിശീലക ചുമതലയേറ്റ ശേഷം ഇതുകരെ ഷാങ്ഹായ് പരാജയം അറിഞ്ഞിട്ടില്ല. കഴിഞ്ഞ ആഴ്ച നടന്ന മത്സറ്റത്തിൽ എതിരില്ലാത്ത 8 ഗോളുകൾക്ക് ഷാങ്ഹായ് ഡാലിയൻ ഹൈഫൻസിനെ തോൽപ്പിച്ചപ്പോൾ ഹാട്രിക്കുമായു ഓസ്കാർ തിളങ്ങിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement