ഓസ്കാറിന് എട്ടിന്റെ പണി, തല്ലുണ്ടാക്കിയതിന് എട്ടു കളിയിൽ വിലക്ക്

- Advertisement -

ചൈനീസ് ലീഗിൽ അവസാന മത്സരത്തിൽ ഉണ്ടാക്കിയ കൂട്ടതല്ലിന് തക്കതായ ശിക്ഷ ബ്രസീലിയൻ താരത്തിന് ചൈനീസ് ലീഗ് കൊടുക്കാൻ തീരുമാനിച്ചു. എട്ടു മത്സരങ്ങളിൽ നിന്നാണ് ഓസ്കാറിനെ ചൈന വിലക്കിയിരിക്കുന്നത്. ഓസ്കാറിനെ കൂടാതെ സംഘർഷത്തിൽ ഏർപ്പെട്ട രണ്ടു ടീമുകളിലുമായി മൂന്നു താരങ്ങൾക്കു കൂടി വിലക്ക് കിട്ടി.

ഷാങ്ഹായ് താരമായ ഓസ്കാർ എതിർടീമിന്റെ കളിക്കാരുടെ നേരെ പന്ത് അടിച്ചതായിരുന്നു കൂട്ടതല്ലിന് കാരണമായത്. ഷാങ്ങ്ഹായിയുടെ മറ്റൊരു താരം ഫു ഹുവാന് അഞ്ചു മത്സരത്തിൽ വിലക്കിണ്ട്. ഓസ്കാറിനെ തള്ളിയിട്ട എതിർടീം താരം ചെനിന് ഏഴു മത്സരത്തിലും ലീ-ക്ക് ആറു മത്സരത്തിലുമാണ് വിലക്ക്.

അറുപതു മില്യണ് ചൈനയിലേക്ക് എത്തിയ ഓസ്കാറിന്റെ അഭാവം ടീമിന്റെ കിരീട പ്രതീക്ഷകൾക്ക് തിരിച്ചടിയാണ്. ഇപ്പോൾ ലീഗിൽ രണ്ടാം സ്ഥാനത്താണ് ഓസ്കാറിന്റെ ടീം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement