Picsart 23 06 30 20 59 27 828

ഒനാനയ്ക്ക് ആയി മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടൻ ആദ്യ ബിഡ് സമർപ്പിക്കും

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്റർ മിലാൻ ഗോൾകീപ്പർ ആന്ദ്രേ ഒനാനയ്ക്ക് വേണ്ടി തങ്ങളുടെ ആദ്യ ഔദ്യോഗിക ഓഫർ ഇന്ന് സമർപ്പിക്കുമെന്ന് ഡി മാർസിയോ റിപ്പോർട്ട് ചെയ്യുന്നു. ഡി ഹിയയുടെ ഭാവി അനിശ്ചിതത്വത്തിൽ ആയിരിക്കെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ ഗോൾ കീപ്പറെ തേടുന്നത്. അവസാന കുറച്ചു ദിവസങ്ങളായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഒനാനയുമായി ചർച്ചകൾ നടത്തുന്നുണ്ട്.

27കാരനായ ഒനാനയെ 50 മില്യൺ നൽകിയാൽ വിൽക്കാൻ തയ്യാറാണ്. കഴിഞ്ഞ സമ്മറിൽ ഫ്രീ ട്രാൻസ്ഫറിൽ ആയിരുന്നു താരം ഇന്ററിൽ എത്തിയത്ം ഇന്ററിൽ ഒനാനയ്ക്ക് മികച്ച സീസണായിരുന്നു. ചാമ്പ്യൻസ് ലീഗിൽ ഫൈനലിലേക്ക് ഇന്റർ എത്തുന്നതിൽ ഒനാന വലൊയ പങ്കുവഹിച്ചിരുന്നു. ചാമ്പ്യൻസ് ലീഗിൽ എട്ട് ക്ലീൻ ഷീറ്റുകൾ ഒനാന നേടിയിരുന്നു.

ഈ സീസണിൽ ഇന്ററിനായി ഒനാന 41 മത്സരങ്ങൾ കളിച്ചു, 19 ക്ലീൻ ഷീറ്റുകൾ നേടി. ഒനാന മുമ്പ് ടെൻ ഹാഗിനൊപ്പം അയാക്സിൽ കളിച്ചിട്ടുണ്ട്.

Exit mobile version