ഒമർ അബ്ദുറഹ്മാൻ പരിക്ക്, ഈ സീസൺ തന്നെ നഷ്ടമായേക്കും

നീണ്ട കാലത്തെ ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് ശേഷം സൗദിയിലേക്ക് എത്തിയ ഒമർ അബ്ദുറഹ്മാന് പരിക്കേറ്റു. യു എ ഇ ദേശീയ താരമായ ഒമർ അബ്ദുറഹ്മാൻ സൗദി ക്ലബായ അൽ ഹിലാലിലേക്ക് നീണ്ട കാലത്തിന് ശേഷം മടങ്ങി എത്തിയതായിരുന്നു. എന്നാൽ ഇപ്പോൾ എ സി എൽ ഇഞ്ച്വറി ആണ് താരത്തിന് വില്ലനായിരിക്കുന്നത്. വരാനിരിക്കുന്ന ഏഷ്യാ കപ്പ് അടക്കം ഒമറിന് നഷ്ടമാകും. 10 മാസത്തോളം ഒമർ പുറത്തിരിക്കേണ്ടി വരും.

അബുദബി ക്ലബായ അൽ ഐനിൽ നിന്ന് ലോൺ അടിസ്ഥാനത്തിലാണ് ഹിലാലിലേക്ക് മടങ്ങി എത്തിയത്. സൗദിയിൽ ജനിച്ച് വളർന്ന ഒമർ തന്റെ യൂത്ത് കരിയർ അൽ ഹിലാലിൽ ആയിരുന്നു ചിലവഴിച്ചത്. അതിനു ശേഷം 2006ൽ ആയിരുന്നു അൽ ഐനിൽ താരം എത്തിയത്. 2011 മുതൽ യു എ ഇ ദേശീയ ടീമിലെ സ്ഥിര സാന്നിദ്ധ്യവുമാണ് ഒമർ.

Exit mobile version