ഒമാനോട് പകരം വീട്ടി ഇന്ത്യൻ യുവനിര

തുർക്കിയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ അണ്ടർ 19 ടീമിന് ആദ്യ വിജയം. ഇന്ന് തുർക്കിയിലെ രണ്ടാം മത്സരത്തിൽ ഒമാനെ നേരിട്ട ഇന്ത്യൻ ടീം ഏക ഗോളിനാണ് വിജയിച്ചത്. കഴിഞ്ഞ മത്സരത്തിൽ ഇതേ ഒമാൻ ടീം ഇന്ത്യയെ തോൽപ്പിച്ചിരുന്നു. അതിനുള്ള പകവീട്ടൽ ആയി ഇന്നത്തെ വിജയം. കഴിഞ്ഞ മത്സരത്തിലെ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട ഇന്ത്യ ഇന്ന് കരുതലോടെ ആയിരുന്നു കളിച്ചത്.

കളിയുടെ 83ആം മിനുട്ടിൽ ആയിരുന്നു ഇന്ത്യയുടെ വിജയ ഗോൾ പിറന്നത്. രോഹിത് ദാനു ആണ് വിജയ ഗോൾ സ്കോർ ചെയ്തത്. ഇനി രണ്ട് മത്സരങ്ങൾ ആണ് ഇന്ത്യൻ ടീം തുർക്കിയിൽ കളിക്കുക. 24ആം തീയതി നടക്കുന്ന അടുത്ത മത്സരത്തിൽ ഇന്ത്യ ജോർദാനെ നേരിടും.

Exit mobile version