“ഒമാനെതിരെ കളിച്ചത് തന്റെ അവസാന മത്സരം എന്ന രീതിയിൽ” – ആശിഖ് കുരുണിയൻ

പരിക്ക് മാറി ഇന്ത്യൻ ടീമിലേക്ക് എത്തിയ ആശിഖ് കുരുണിയൻ ഒമാനെതിരായ തന്റെ പ്രകടനം തനിക്ക് അത്യാവശ്യമായിരുന്നു എന്ന് പറഞ്ഞു. ഒമാനെതിരായ മത്സരത്തെ താൻ സമീപിച്ചത് അത് തന്റെ അവസാനത്തെ മത്സരമാണ് എന്ന രീതിയിൽ ആയിരുന്നു. തന്റെ എല്ലാം താൻ നൽകിയിരുന്നു എന്നും ആശിഖ് കുരുണിയൻ പറഞ്ഞു. പരിക്കേറ്റ് വിശ്രമിച്ചപ്പോൾ ഇത്ര പെട്ടെന്ന് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താൻ ആകും എന്ന് കരുതിയില്ല എന്നും ആശിഖ് പറഞ്ഞു.

ഒമാനെതിരെ ഇടതുവിങ്ങിൽ ഇറങ്ങിയ ആശിഖ് തകർപ്പൻ പ്രകടനം തന്നെ കാഴ്ചവെച്ചിരുന്നു. ഇന്ത്യയുടെ ഗോളിന് വഴിവെച്ച ഫ്രീകിക്ക് നേടി തന്നത് ആശിഖ് ആയിരുന്നു. ഒമാനെതിരായ നിരാശ ഖത്തറിനെതിരെ മാറ്റാം എന്ന് ആശിഖ് പ്രതീക്ഷ പ്രകടിപ്പിച്ചു. സ്റ്റിമാച് താരങ്ങൾക്ക് ഒക്കെ വൻ ആത്മവിശ്വാസം നൽകുന്നുണ്ട് എന്നും അത് ഖത്തറിനെതിരെ ഗുണം ചെയ്യും എന്നും ആശിഖ് പറഞ്ഞു. പരാജയപ്പെടുത്താൻ ആവാത്തതായി ഒരു ടീമും ഇല്ല എന്നും ആശിഖ് പറഞ്ഞു.

Exit mobile version